വേണുഗോപാലിന് റെയില്*വേ ലഭിച്ചേയ്ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വേണുഗോപാലിന് റെയില്*വേ ലഭിച്ചേയ്ക്കും

    ദില്ലി: കെസി വേണുഗോപാലിന് റെയില്*വേ സഹമന്ത്രിസ്ഥാനം ലഭിച്ചേയ്ക്കുമെന്ന് സൂചന. ഇ അഹമ്മദിനെ റെയില്*വേ വകുപ്പില്* നിന്നൊഴിവാക്കി പകരം വിദേശകാര്യം നല്*കുമെന്നും അറിയുന്നു.കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി മന്ത്രി കെ.വി തോമസിന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയും ലഭിക്കാന്* സാദ്ധ്യതയുണ്ട്. ശരദ് പവാറിന്റെ ജോലി കുറയ്ക്കുക എന്ന ലക്ഷ്യത്തേടെയാണിത്.

    മന്ത്രിസഭാ പുനസംഘാടനം സംബന്ധിച്ച അറിയിപ്പ് ചൊവ്വാഴ്ച വൈകുന്നേരം ലഭിച്ചതിനെത്തുടര്*ന്ന് വേണുഗോപാല്* ദില്ലിയിലെത്തിയിട്ടുണ്ട്. അദ്ദേഹം മുതിര്*ന്ന നേതാവും പ്രതിരോധമന്ത്രിയുമായ എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.

    കഴിവും അര്*പ്പണബോധവുമാണ് കെ.സി വേണുഗോപാലിനെ മന്ത്രി സ്ഥാനത്തിന് അര്*ഹനാക്കിയതെന്ന് ആന്റണി പറഞ്ഞു. മന്ത്രി എന്നനിലയില്* വേണുഗോപാലിന് മികച്ച പ്രവര്*ത്തനം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

    കേരളത്തിലേയ്ക്ക് വിവിധ പദ്ധതികള്* കൊണ്ടുവരാന്* ശ്രമിക്കുമെന്ന് വേണുഗോപാല്*പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്*നിര്*ത്തി കേരളത്തിലെ എന്*എസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് വേണുഗോപാലിന് മന്ത്രിസ്ഥാനം നല്*കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

    കോഴിക്കോട് എം.പി: എം.കെ. രാഘന്റെ പേരും പരിഗണിക്കപ്പെട്ടെങ്കിലും ഭരണപരിചയമില്ലായ്മയും സുപ്രീംകോടതിലേക്കു നീണ്ട തെരഞ്ഞെടുപ്പു കേസും വിനയായി





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X