മോശം പെരുമാറ്റം: നയതന്ത്രജ്ഞനെ തിരികെവിളിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോശം പെരുമാറ്റം: നയതന്ത്രജ്ഞനെ തിരികെവിളിച്ചു

    ദില്ലി: എയര്* ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്* നയതന്ത്ര ഉദ്യോഗസ്ഥനെ തിരിച്ചു വിളിച്ചു. യു.എന്* മിഷനില്* ഉദ്യോഗസ്ഥനായ ആലോക് രഞ്ജന്* ഝായാണ് നടപടിക്ക് വിധേയനായത്. ജനുവരി ഏഴിന് ന്യൂയോര്*ക്കിലെ ജോണ്*.എഫ്. കെന്നഡി വിമാനത്താവളത്തില്* വച്ചായിരുന്നു സംഭവം.

    വിഷയം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്*പ്പെടുത്തിയതിനെ തുടര്*ന്നാണ് ഝായെ ദില്ലിയിലേക്ക് തിരിച്ചു വിളിച്ചത്.

    2002ലെ സിവില്* സര്*വ്വീസ് സംഘത്തിലെ ഒന്നാമനായിരുന്നു ഝാ. യു.എന്* മിഷനില്* സെക്രട്ടറി സ്ഥാനത്ത് നിയമനം ലഭിച്ച ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

    കഴിഞ്ഞ ദിവസമാണ് ഗാര്*ഹിക പീഡനത്തിന്റെ പേരില്* യു.കെയിലെ ഇന്ത്യന്* നയതന്ത്ര ഉദ്യോഗസ്ഥനായ അനില്* വര്*മ്മയെ ഇന്ത്യ തിരിച്ചു വിളിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന പുതിയ സംഭവം.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X