ഐഎഎസ് ദമ്പതിമാര്*ക്ക് 369കോടിയുടെ സ്വത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐഎഎസ് ദമ്പതിമാര്*ക്ക് 369കോടിയുടെ സ്വത്ത്

    ഭോപ്പാല്*: മധ്യപ്രദേശില്* നിന്നുള്ള ഐഎഎസ് ദമ്പതിമാരില്* നിന്ന് 360 കോടി രൂപയുടെ വരവില്* കവിഞ്ഞ സ്വത്ത് ആദായനികുതി അധികൃതര്* കണ്ടെടുത്തു. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ തുക ഐഎഎസ്. ഓഫീസര്*മാരില്* നിന്ന് കണ്ടെടുക്കുന്നത്. 1979 ബാച്ച് മധ്യപ്രദേശ് കേഡര്* ഐഎഎസ് ഓഫീസര്*മാരായ അരവിന്ദ്, ഭാര്യ ടിനു ജോഷി എന്നിവരുടെ പക്കല്* നിന്നാണ് അനധികൃത സ്വത്ത് കണ്ടെടുത്തത്.

    സസ്*പെന്*ഷനില്* കഴിയുന്ന ഇവരുടെ ഉടമസ്ഥതയിലുള്ള ഫഌറ്റുകളിലും സ്ഥാപനങ്ങളിലും 2010 ഫിബ്രവരിയില്* നടത്തിയ റെയ്ഡില്* മൂന്നുകോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു.

    കാര്*ഗില്* യുദ്ധകാലത്ത് പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു അരവിന്ദ്. ടിനു 1988 90 കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു.

    ഒരു ഇന്*ഷുറന്*സ് കമ്പനിയില്* ഇരുവരും വന്* നിക്ഷേപം നടത്തിയെന്ന പരാതിയെത്തുടര്*ന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.

    തുടര്*ന്ന് നടന്ന റെയ്ഡുകളില്* പണവും ആഭരണങ്ങളും നിക്ഷേപങ്ങളുടെ രേഖകളും കണ്ടെടുത്തു. ഗുവാഹാട്ടിയിലും ഭോപ്പാലിലും ദില്ലിയിലുമായി 25 ഫഌറ്റുകള്* ഇവര്* വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്* വ്യക്തമാക്കി.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X