പൃഥ്വിയുടെ വേഷം പത്മകുമാര്* ജയസൂര്യയ്ക്ക് നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൃഥ്വിയുടെ വേഷം പത്മകുമാര്* ജയസൂര്യയ്ക്ക് നല്*കി

    ബാബു ജനാര്*ദ്ദനനന്റെ തിരക്കഥയില്* പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാനിരുന്ന പാതിരാമണല്* എന്ന പടത്തില്* മാറ്റങ്ങള്*. പൃഥ്വിയ്ക്കു പകരം ജയസൂര്യയായിരിക്കും പാതിരാമണലില്* നായകനാവുകയെന്നാണ് അറിയുന്നത്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പണികള്* തുടങ്ങിയിരുന്നെങ്കിലും ഇഴഞ്ഞുനീങ്ങുകയായിരുന്നു.

    ചിത്രത്തില്* നിന്നും പുറത്താക്കപ്പെടുന്നത് പൃഥ്വിയ്ക്ക് വലിയ നഷ്ടമാകുമെന്നുറപ്പാണ്. അതേസമയം ജയസൂര്യയ്ക്ക് നല്ല ഒരു റോള്* കൂടി ലഭിക്കുകയും ചെയ്യുന്നു. തമിഴ് നടനായ സമുദ്രക്കനിയും ജയസൂര്യയ്*ക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

    റീമാ കല്ലുങ്കലാണ് ചിത്രത്തില്* നായികയായി വരുന്നത് ധനുഷ് പ്രൊഡക്ഷന്*സ് നിര്*മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്* മാര്*ച്ചില്* ആലപ്പുഴയില്* ആരംഭിക്കും.

    തുടരെത്തുടരെ പരാജയങ്ങളുണ്ടായ പൃഥ്വിരാജിന് ഏറെ പ്രതീക്ഷ നല്*കുന്ന ചിത്രമായിരുന്നു പാതിരാമണല്*.

    ഏറെ പ്രതീക്ഷയോടെ അടുത്തിടെ എത്തിയ അന്*വര്*, ദി ത്രില്ലര്* തുടങ്ങിയവ ശ്രദ്ധിക്കപ്പെടാതെ പോയതും പൃഥ്വിക്ക് വിനയായിരിക്കുകയാണ്. അപ്പോള്*ത്തന്നെയാണ് ഒരു ചിത്രം നഷ്ടമാകുന്നതും.

    ഇനി പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്* ഉറുമിയും 'അര്*ജുനന്* സാക്ഷി'യുമൊക്കെയാണ് ഇവയുംകൂടി അന്*വറിന്റെയും ദി ത്രില്ലറുടെയുമൊക്കെ ഗണത്തില്*പ്പെട്ടാല്* ഭാവിയിലെ സൂപ്പര്*താരം എന്നു വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വിയുടെ കാര്യം വളരെ കഷ്ടത്തിലാകും






    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X