മലയാളി നഴ്*സ് മരിച്ചത് കോംഗോ പനി മൂലം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മലയാളി നഴ്*സ് മരിച്ചത് കോംഗോ പനി മൂലം

    ദില്ലി: രാജ്യത്ത് പുതുതായി കണ്ടെത്തിയ കോംഗോ പനി കേരളത്തിലേക്ക് പടര്*ന്നു പിടിക്കാന്* സാധ്യതയുണ്ടെന്ന് ഐസിഎംആര്*(ഇന്ത്യന്* കൗണ്*സില്* ഓഫ് മെഡിക്കല്* റിസര്*ച്ച്) റിപ്പോര്*ട്ട്. പനി ബാധിത സംസ്ഥാനങ്ങളില്* നിന്നുള്ളവര്* കേരളത്തിലെത്തുന്നതാണ് രോഗം പടാന്* ഇടവരുത്തുന്നത്. . പനിയുടെ ലക്ഷണങ്ങളുമായി അന്യ സംസ്ഥാനത്തു നിന്നെത്തുന്നവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐസിഎംആര്* മുന്നറിയിപ്പ് നല്*കുന്നു.

    അഹമദാബാദില്* കോംഗോ പനി ബാധിച്ച റാന്നി സ്വദേശിയായ നഴ്*സ് കഴിഞ്ഞ ദസിവസം മരിച്ചിരുന്നു.
    ഇവിടെ മലയാളി നഴ്*സും ഡോക്ടറും ഉള്*പ്പെടെ മൂന്നുപേര്* മരിച്ചത് കോംഗോ പനി മൂലമാണെന്നു സ്ഥിരീകരിച്ചു.

    അഹമ്മദാബാദിനടുത്ത് കൊളാക്ക് ഗ്രാമത്തിലെ അമീനാ മോമിന്* (30) എന്ന സ്ത്രീക്കാണ് ആദ്യം രോഗം ബാധിച്ചത്. ആശുപത്രിയില്* പ്രവേശിപ്പിക്കപ്പെട്ട ഇവര്* ജനുവരി ആദ്യവാരം മരിച്ചു.

    പിന്നാലെ ഇവരെ ചികിത്സിച്ച നഴ്*സ് ആശയ്ക്കും ഡോക്ടര്* ഗഗന്* ശര്*മ്മയ്ക്കും രോഗം ബാധിക്കുകയായിരുന്നു. ഇരുവരും മരിച്ചു. ഇപ്പോള്* ഡോക്ടറുടെ ഭാര്യയും അഞ്ചുവയസ്സുള്ള കുട്ടിയും ഗുരുതരാവസ്ഥയില്* ആശുപത്രിയിലാണ്.

    മരിച്ച അമീനയുടെ ബന്ധുക്കളും അയല്*വാസികളും ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. മൂന്നൂറിലേറെ ജീവനക്കാരുള്ള ആശുപത്രിയില്* നൂറോളം മലയാളികള്* ജോലി ചെയ്യുന്നുണ്ടെന്നാണു പ്രാഥമിക വിവരം. ഇവരില്* ഭൂരിഭാഗം പേരും അവധിയില്* പ്രവേശിച്ചിരിക്കുകയാണ്.

    മൃഗങ്ങളുടെ ദേഹത്തെ ചെള്ളില്*നിന്നുള്ള വൈറസ് ഉണ്ടാക്കുന്ന 'കോംഗോ പനി' ഇന്ത്യയിലാദ്യമായാണു റിപ്പോര്*ട്ട് ചെയ്യുന്നത്.

    കടുത്ത പനി, വയറുവേദന, ഛര്*ദി എന്നിവയായിരുന്നു അമീനയ്ക്കുണ്ടായ രോഗലക്ഷണങ്ങള്*. വായുവിലൂടെ രോഗം പകരില്ലെന്നും രോഗം ബാധിച്ചവരുടെ രക്തവുമായോ കോശങ്ങളുമായോ നേരിട്ടുള്ള സമ്പര്*ക്കം രോഗം പകരാന്* ഇടയാക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ വെബ്*സൈറ്റില്* പറയുന്നു





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X