മകരവിളക്കിന്റെ രഹസ്യമെന്തെന്ന് കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകരവിളക്കിന്റെ രഹസ്യമെന്തെന്ന് കോടതി

    ദില്ലി: ശബരിമലയുമായി ബന്ധപ്പെട്ട് മകരവിളക്കിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ദേവസ്വം ബോര്*ഡിനോടാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    പൊന്നമ്പലമേട്ടില്* ആര്*ക്കും പ്രവേശനമില്ലെങ്കില്* അവിടെ മനുഷ്യര്* എത്തുന്നത് എങ്ങിനെയാണെന്നും ഹൈക്കോടതി ചോദിച്ചു.

    പുല്ലുമേട് ദുരന്തത്തെക്കുറിച്ചുള്ള വനം, പോലീസ് വകുപ്പുകള്* സമര്*പ്പിച്ച റിപ്പോര്*ട്ട് പരിഗണിക്കവെയാണ് തോട്ടത്തില്* ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡിവിഷന്*ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.

    അതേസമയം, മകരവിളക്കും മകരജ്യോതിയും വിശ്വാസത്തിന്റെ പ്രശ്*നമാണെന്നായിരുന്നു ദേവസ്വം ബോര്*ഡിന്റെ മറുപടി. എന്നാല്*, വിശ്വാസത്തിന്റെ കാര്യമായതിനാല്* തന്നെ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ഹൈക്കോടതി പറഞ്ഞു.

    പുല്ലുമേട് ഇടത്താവളമാണെന്നറിഞ്ഞിട്ടും സര്*ക്കാര്* എന്തുകൊണ്ട് മുന്*കരുതല്* എടുത്തില്ലെന്നും മുന്*കരുതല്* എടുക്കാന്* കഴിയുന്നില്ലെങ്കില്* പുല്ലുമേട്ടിലേക്കുള്ള തീര്*ത്ഥാടനം നിര്*ത്തിക്കൂടെയെന്നും ഹൈക്കോടതി ചോദിച്ചു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X