മേജര്* രവിയ്*ക്കൊപ്പം മോഹന്*ലാല്* വീണ്ടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മേജര്* രവിയ്*ക്കൊപ്പം മോഹന്*ലാല്* വീണ്ടും

    പൊട്ടിത്തകര്*ന്ന കാണ്ഡഹാര്* എന്ന ചിത്രത്തിന് പിന്നാലെ മോഹന്*ലാല്* വീണ്ടും മേജര്* രവിയ്ക്ക് കാള്*ഷീറ്റ് നല്*കി. ഏറെ പ്രതീക്ഷകളോടെ പ്രദര്*ശനത്തിനെത്തിയ കാണ്ഡഹാര്* എട്ടുനിലയില്* പൊട്ടിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേയാണ് മേജര്* രവി ലാലിനെ വച്ച് അടുത്ത ചിത്രമെടുക്കാനൊരുങ്ങുന്നത്.

    ഇത്തവണ പട്ടാളക്കഥയല്ല മേജറിന്റെ വിഷയമെന്നൊരു പ്രത്യേകതയുണ്ട്, കുടുംബമാണ് തീം, ചിത്രത്തിന്റെ പേരാകട്ടെ അമ്മയെന്നും. മേജര്* രവി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

    അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും അനുജന്* കാരണം നട്ടം തിരിയുന്ന ഒരു ചേട്ടന്റെ കഥയുമാണ് ചിത്രത്തിന്റെ പ്രധാനവിഷയം. അനിയന്*മൂലം ബുദ്ധിമുട്ടുന്ന ചേട്ടനാണ് ലാല്* അഭിനയിക്കും.

    അമ്മ എന്ന ചിത്രം മേജര്* നേരത്തേ ആലോചിച്ചിരുന്നതാണത്രേ. എന്നാല്* കാണ്ഡഹാര്* എന്ന വന്*പ്രൊജക്ട് വന്നതോടെ തിരക്കിലാവുകയായിരുന്നുവെന്നാണ് കേള്*ക്കുന്നത്.

    അമ്മ കേരളത്തിലായിരിക്കും പൂര്*ണമായും ചിത്രീകരിക്കുകയെന്നാണ് സൂചന. ചെറിയ ബജറ്റില്* തയ്യാറാക്കുന്ന സിനിമയില്* സംഗീതത്തിനും പ്രാധാന്യം നല്*കാനാണത്രേ മജേറുടെ തീരുമാനം. ചിത്രത്തിന്റെ ജോലികള്* ഉടന്* ആരംഭിക്കുമെന്നാണ് അറിയുന്നത്.






    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
  • pappan
    • Dec 2010
    • 49

    #2
    Re: മേജര്* രവിയ്*ക്കൊപ്പം മോഹന്*ലാല്* വീണ്ടും

    ithe ethra nilayil pottummo?

    Comment

    Working...
    X