മകരവിളക്ക് വിവാദം അനാവശ്യമെന്ന് തന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകരവിളക്ക് വിവാദം അനാവശ്യമെന്ന് തന്ത്രി

    തിരുവനന്തപുരം: ഇപ്പോള്* ഉടലെടുത്തിരിക്കുന്ന മകരവിളക്ക് വിവാദം അനാവശ്യമാണെന്ന് ശബരിമലയിലെ മുതിര്*ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് പറഞ്ഞു. മകരജ്യോതിയും മകരവിളക്കും രണ്ടാണ്. മകരജ്യോതി നക്ഷത്രവും മകരവിളക്ക് പൊന്നമ്പലമേട്ടില്* തെളിയിക്കുന്നതുമാണ്- അദ്ദേഹം വിശദീകരിച്ചു.

    ശബരിമല തന്ത്രി കുടുംബം മകരവിളക്ക് സംബന്ധിച്ച് നടക്കുന്ന കേസില്* കക്ഷി ചേര്*ന്നേക്കുമെന്ന് സൂചനയുണ്ട്.

    നേരത്തേ ശബരിമല ദുരന്തം ഉണ്ടായതിന് പിന്നാലെ മകരവിളക്ക് പ്രശ്*നം ഉന്നയിക്കപ്പെട്ടപ്പോള്* തന്ത്രിയും കൊച്ചുമകന്* രാഹുല്* ഈശ്വര്* മകരവിളക്ക് ആദിവാസികള്* കത്തിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. മകരവിളക്കും മകരജ്യോതിയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ഇതിനിടെ ശബരിമലയില്* മകരവിളക്ക് കൊളുത്തി അയ്യപ്പന്*മാരെ വഞ്ചിക്കുന്നത് നിര്*ത്തണമെന്ന് പന്തളം രാജ കുടുംബാംഗം രാജവര്*മ്മ രാജ ആവശ്യപ്പെട്ടു. ഒരു ചാനലിന് നല്*കിയ അഭിമുഖത്തിലാണ് രാജവര്*മ്മ രാജ മകരവിളക്ക് കൊളുത്തുന്നതിനെതിരെ രംഗത്ത് വന്നത്.

    വിളക്ക് എവിടെ കണ്ടാലും തൊഴണം. എന്നാല്* പൊന്നമ്പലമേട്ടില്* വിളക്ക് കൊളുത്തി അതിന് ദൈവിക പരിവേഷം നല്*കി ഭക്തരെ വഞ്ചിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.

    മകരവിളക്ക് വിവാദം വിശ്വാസത്തിന്റെ പ്രശ്*നമായതിനാല്* ഇടപെടേണ്ട എന്നാണ് സര്*ക്കാരിന്റെ തീരുമാനം. ദേവസ്വം ബോര്*ഡ് തന്ത്രിമാരുമായും ആചാര്യന്*മാരുമായും ആലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്*നിലപാട് സ്വീകരിക്കുകയെന്നാണ് അറിയുന്നത്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X