യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി

    ബാംഗ്ലൂര്*: ഭൂമിവിവാദത്തില്* മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്* കര്*ണാടക ഗവര്*ണര്* എച്ച്.ആര്*. ഭരദ്വാജ് അനുമതി നല്കി. രണ്ട് അഭിഭാഷകര്* പരാതി നല്*കിയതിനെ തുടര്*ന്നാണ് ഗവര്*ണര്* ഈ തീരുമാനം എടുത്തത്.മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന പ്രമേയം മന്ത്രിസഭായോഗം പാസാക്കി നല്*കിയെങ്കിലും അതിനെ അവഗണിച്ചാണ് ഗവര്*ണറുടെ ഈ നടപടി.

    മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കെതിരെ പരാതി നല്*കിയിരുന്ന രണ്ട് അഭിഭാഷകര്* ഗവര്*ണറുടെ ഈ ഉത്തരവുമായി കീഴ് കോടതിയെ സമീപിയ്ക്കും. യദ്യൂരപ്പയ്ക്കെതിരെ എഫ് ഐ ആര്* രജിസ്റ്റര്* ചെയ്യാനായി പൊലീസിന് നിര്*ദ്ദേശം നല്*കണമെന്നായിരിയ്ക്കും അഭിഭാഷകര്* കോടതിയോട് ആവശ്യപ്പെടുക.

    ജനുവരി 21 വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് രാജ്ഭവനില്*നിന്ന് യദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ് ഇറങ്ങിയത്.

    ഗവര്*ണറുടെ നടപടിയില്* പ്രതിഷേധിച്ച് ബി.ജെ.പി. ജനുവരി 22 ശനിയാഴ്ച കര്*ണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

    മുഖ്യമന്ത്രിയ്ക്കൊപ്പം ആഭ്യന്തരമന്ത്രി ആര്*. അശോകിനെയും പ്രോസിക്യൂട്ട് ചെയ്യാന്* ഗവര്*ണര്* അനുമതി നല്കിയിട്ടുണ്ട്. ഇതോടെ കോണ്*ഗ്രസും ബിജെപിയും തമ്മില്* പുതിയ ഏറ്റുമുട്ടലിന് തുടക്കം കുറിയ്ക്കുകയാണ്. ഗവര്*ണറുടെ ഉത്തരവോടെ കര്*ണാടകത്തിലെ ബിജെപി സര്*ക്കാരിന്റെ ഭാവി തുലാസിലായിരിയ്ക്കുകയാണ്.

    എന്നാല്* നിലവിലുള്ള സാഹചര്യത്തില്* ഗവര്*ണര്*ക്ക് ഇത്തരം ഒരു തീരുമാനം എടുക്കാന്* അധികാരമില്ലെന്ന് നിയമ വിദഗ്ദര്* പറയുന്നു. ഒരു അന്വേഷണ ഏജന്*സി വിശദമായ അന്വേഷണത്തിന് ശേഷം ചാര്*ജ്ജ് ഷീറ്റ് ഫയല്* ചെയ്താല്* മാത്രമേ ഗവര്*ണര്*ക്ക് ഇത്തരത്തില്* മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്* ഉത്തരവിടാന്* അധികാരമുള്ളു എന്നാണ് നിയമ വിദഗ്ദര്* പറയുന്നത്. എന്നാല്* യദ്യൂരപ്പ ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്* ഇതുവരെ അന്വേഷണം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഗവര്*ണറുടെ ഈ നടപടിയ്ക്ക് നിയമപരമായ യാതൊരു സാധുതയും ഇല്ലെന്നും അഭിപ്രായം ഉയര്*ന്നിട്ടുണ്ട്.

    യദ്യൂരപ്പയെയും ആഭ്യന്തര മന്ത്രി ആര്*. അശോകിനെയും പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി തേടി ഗവര്*ണര്*ക്ക് അപേക്ഷ നല്*കിയിരുന്ന അഭിഭാഷകര്* ഭൂമിയിടപാടുകളില്* ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയിരുന്നു. ഈ തെളിവുകള്* വിലയിരുത്തിയ ശേഷമാണ് തന്റെ നടപടിയെന്നാണ് ഗവര്*ണറുടെ നിലപാട്. ഗവര്*ണറുടെ നടപടിയും അദ്ദേഹത്തിന് തെളിവുകള്* പരിശോധിയ്ക്കാനുള്ള അധികാരം ഉണ്ടോയെന്നതും വരും ദിവസങ്ങളില്* പ്രധാന നിയമ ചര്*ച്ചാ വിഷയം ആവും.

    കാര്*ഷികഭൂമി വാണിജ്യവിനിയോഗത്തിനായി നല്*കിയതില്* (ഡീ നോട്ടിഫിക്കേഷന്*) ഇളവുകള്* അനുവദിച്ചതിലും സര്*ക്കാര്*ഭൂമി മക്കളുള്*പ്പെടെയുള്ള സ്വന്തക്കാര്*ക്ക് പതിച്ചുനല്കിയതിലും സ്വജനപക്ഷപാതവും ക്രമക്കേടും കാണിച്ചെന്നാണ് യെദ്യൂരപ്പയ്*ക്കെതിരെയുള്ള ആരോപണം.

    നിയമപരമായി മുഖ്യമന്ത്രിയ്ക്കെതിരെ പരാതി ഫയല്* ചെയ്യാന്* ഗവര്*ണറുടെ അനുമതി ആവശ്യമില്ല. സംസ്ഥാന പൊലീസ്, ലോകായുക്ത, സിഐഡി എന്നിവര്*ക്ക് ഇതിനെക്കുറിച്ച് അന്വേഷിയ്ക്കാവുന്നതാണ്. ഇതിന് ശേഷം മുഖ്യമന്ത്രിയ്ക്കെതിരെ ചാര്*ജ്ജ് ഷീറ്റ് നല്*കാന്* മാത്രമേ ഗവര്*ണറുടെ അനുമതി ആവശ്യമുള്ളു.

    മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി നല്*കരുതെന്ന മന്ത്രിസഭയുടെ ആവശ്യം "കള്ളന്മാര്* കേസെടുക്കരുതെന്ന് പൊലീസിനോട് പറയുന്നത് പോലെയാണ്" എന്ന് ഗവര്*ണര്* അഭിപ്രായപ്പെട്ടിരുന്നു. ഇത് മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് അപമാനകരമാണെന്നും ഗവര്*ണര്* മാപ്പ് പറയണമെന്നും മുഖ്യന്ത്രി യദ്യൂരപ്പ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X