ഗവര്*ണര്*ക്ക് ചിദംബരത്തിന്റെ പിന്തുണ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗവര്*ണര്*ക്ക് ചിദംബരത്തിന്റെ പിന്തുണ

    ദില്ലി: അഴിമതി നിരോധന നിയമപ്രകാരം കര്*ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്*ണര്* ആര്*എച്ച് ഭരദ്വാജിന്റെ നടപടിയെ പിന്തുണയ്ക്കുന്നുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം.ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് ചേരാത്ത പ്രവൃത്തിയാണ് ബിജെപി പ്രോസിക്യൂഷന്* കാര്യത്തില്* സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബിജെപിയ്ക്ക് ഈ വിഷയത്തില്* എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കില്* നിമയപരമായി നേരിടുകയാണ് വേണ്ടതെന്ന് എഴുതി തയാറാക്കിയ പ്രസ്താവനയിലൂടെ ചിദംബരം വ്യക്തമാക്കി.

    കര്*ണാടകത്തിലെ പ്രശ്*നങ്ങളെല്ലാം കേന്ദ്രസര്*ക്കാരിന്റെ പരിഗണനയിലുണ്ട്. ആദ്യമായല്ല ഒരു ഗവര്*ണര്* മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി നല്*കുന്നത്. മധ്യപ്രദേശിലെ ഒരു കേസില്* ഗവര്*ണര്*ക്ക് ഈ അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

    മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എടുത്തയുടനെ ഗവര്*ണറോടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്*ട്ട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ ഗവര്*ണര്* റിപ്പോര്*ട്ട് സമര്*പ്പിച്ചു. റിപ്പോര്*ട്ടിലെ വിശദാംശങ്ങള്* പുറത്തുവിട്ടിട്ടില്ല.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X