ഫേസ്ബുക്കിന് പിന്നാലെ വിക്കിലീക്*സും ഹോളിവുഡില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫേസ്ബുക്കിന് പിന്നാലെ വിക്കിലീക്*സും ഹോളിവുഡില്*

    ഫേസ്ബുക്കിന് പിന്നാലെ ഓണ്*ലൈനില്* വിപ്ലവം സൃഷ്ടിച്ച വിക്കിലീക്*സും വെള്ളിത്തിരയിലേക്ക്. ഹോളിവുഡ് സിനിമാ നിര്*മാതാക്കളായ ബാരി ജോഫ്*സണ്*, മൈക്കിള്* ക3ം എന്നിവരാണ് വിക്കിലീക്*സിന്റെയും ഉടമ ജൂലിയന്* അസാഞ്ചിന്റെയും കഥ അഭ്രപാളികളിലേക്ക് പകര്*ത്താന്* ഒരുങ്ങുന്നത്. വിക്കിലീക്*സിന്റെ പ്രവര്*ത്തനങ്ങളും അസാഞ്ചയുടെ പോരാട്ടങ്ങളുമെല്ലാം ഒരു ജെയിംസ് ബോണ്ട് സിനിമയുടെ ത്രില്ലില്* വെള്ളിത്തിരയിലേക്ക് പകര്*ത്താനാണ് ഇവരുടെ ശ്രമം.വിക്കിലീക്*സിന്റെ കഥ സിനിമയാക്കുന്നതിന് മുന്നോടിയായി ജൂലിയന്*അസാഞ്ചയുടെ പുറത്തിറങ്ങാനിരിയ്ക്കുന്ന ജീവചരിത്രത്തിന്റെ പകര്*പ്പവകാശം ഇവര്* സ്വന്തമാക്കിയതായാണ് റിപ്പോര്*ട്ടുകള്*.

    ഭരണകൂടങ്ങളുടെ ഇരുമ്പുമറയ്ക്കുള്ളിലെ വിവരങ്ങള്* പൊതുജനങ്ങള്*ക്ക് എത്തിച്ചുകൊടുത്താണ് അസാഞ്ചയും അദ്ദേഹത്തിന്റെ വിക്കിലീക്*സ് പ്രസ്ഥാനവും ചരിത്രം സൃഷ്ടിച്ചത്.

    അസാഞ്ചയുടെ കുട്ടിക്കാലവും ജീവിതവും വിക്കിലീക്ക്സിന്റെ പിറവിയും അടുത്തകാലത്തുണ്ടായ വിവാദങ്ങളുമെല്ലാം അടങ്ങുന്ന ജീവചരിത്രത്തിന് 'ദ് മോസ്റ്റ് ഡെയ്ഞ്ചറസ് മാന്* ഇന്* ദ് വേള്*ഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ആസ്*ത്രേലിയന്* പത്രപ്രവര്*ത്തകനായ ആന്*ഡ്രൂ ഫോളര്* ആണ് ജീവചരിത്രം തയ്യാറാക്കുന്നത്.

    ഫേസ്ബുക്കിന്റെയും അതിന്റെ ഉടമ മാര്*ക്ക് സുക്കന്*ബര്*ഗിന്റെയും കഥ പറഞ്ഞ ദി സോഷ്യല്* നെറ്റ്*വര്*ക്ക് കഴിഞ്ഞ വര്*ഷത്തെ ഹോളിവുഡ് സൂപ്പര്*ഹിറ്റുകളിലൊന്നായി മാറിയിരുന്നു. 4 കോടിയോളം ഡോളര്*മുടക്കി നിര്*മിച്ച സോഷ്യല്* നെറ്റ്*വര്*ക്ക് രണ്ട് മാസം കൊണ്ട് യുഎസില്* നിന്ന് മാത്രം ഒമ്പതരക്കോടിയോളം ഡോളറാണ് വാരിക്കൂട്ടിയത്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X