മേഘയില്* നിന്ന് മുന്*കൂര്* നികുതി സ്വീകരിച്ചില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മേഘയില്* നിന്ന് മുന്*കൂര്* നികുതി സ്വീകരിച്ചില്ല

    തിരുവനന്തപുരം: ഭൂട്ടാന്* ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്*സിന്റെ മുന്*കൂര്* നികുതി അധികൃതര്* സ്വീകരിച്ചില്ല. നികുതിയടയ്ക്കാന്*പാലക്കാട് വാണിജ്യ നികുതി ഓഫീസില്* എത്തിയ മേഘ പ്രതിനിധികളെ ഇതേ തുടര്*ന്ന് തിരിച്ചയച്ചു. 2011 ഫെബ്രുവരി ഏഴു മുതല്* 28 വരെയും, മാര്*ച്ച് ഒന്നു മുതല്* 31 വരെയുള്ള നികുതി മുന്*കൂറായി ഒടുക്കാന്* തയ്യാറായാണ് മേഘ പാലക്കാട്ടെ വാണിജ്യ നികുതി ഓഫീസിലെത്തിയത്. എന്നാല്* മേഘയില്* നിന്ന് നികുതി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്*പ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്* നികുതി സ്വീകരിക്കുന്നതിന് സാങ്കേതിക തടസങ്ങള്* ഉണ്ടെന്നും വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്* ഭാസ്*കരന്* മേഘ ഡിസ്ട്രിബ്യൂട്ടേഴ്*സിന്റെ പ്രതിനിധികളെ അറിയിക്കുകയായിരുന്നു.

    ലോട്ടറി കേസില്* സിംഗിള്* ബഞ്ച് ഉത്തരവിന്റെ വിശദാംശങ്ങള്* പഠിച്ചതിനുശേഷം തുടര്*നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. മേല്*ക്കോടതിയില്* അപ്പീല്* നല്*കാനാണ് തീരുമാനം. ഈ സാഹചര്യത്തില്* അന്യസംസ്ഥാന ലോട്ടറി ഏജന്*സികളില്* നിന്ന് നികുതി സ്വീകരിക്കേണ്ടെന്ന് മുഖ്യമന്ത്രി നികുതി വകുപ്പിന് നിര്*ദ്ദേശം നല്*കിയതിനെ തുടര്*ന്നാണ് മേഘയില്* നിന്ന് നികുതി സ്വീകരിക്കാത്തതെന്ന് റിപ്പോര്*ട്ടുകളുണ്ട്.

    സംസ്ഥാന സര്*ക്കാര്* കൊണ്ടുവന്ന ലോട്ടറി ഓര്*ഡിനന്*സ് ഭേദഗതിയിലെ ഒരു ചട്ടം മാത്രമാണ് ഹൈക്കോടതി സ്*റ്റേ ചെയ്തതെന്നും, അത് ലോട്ടറി ഓര്*ഡിനന്*സിനെ ബാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് സൂചനകളുണ്ട്.

    സംസ്ഥാന സര്*ക്കാര്* പാസാക്കിയ ലോട്ടറി ഓര്*ഡിനന്*സിനെതിരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്*സ് നല്*കിയ ഹര്*ജി വെള്ളിയാഴ്ച ഹൈക്കോടതി ഡിവിഷന്* ബഞ്ചിന് വിട്ടിരുന്നു. മുന്* ഉത്തരവുപ്രകാരം മുന്*കൂര്* നികുതി പിരിക്കാന്* കോടതി അനുമതി നല്*കിയിരുന്നു. നികുതി പിരിക്കാന്* ഓര്*ഡിനന്*സ് വ്യവസ്ഥകള്* ബാധകമാക്കേണ്ടതില്ലെന്നും ജസ്റ്റിസ് സി.കെ അബ്ദുള്*റഹീം പുറപ്പെടുവിച്ച ഉത്തരവില്* പറഞ്ഞിരുന്നു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X