ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി

    നല്ല റോളുകള്*ക്ക് വേണ്ടി എന്ത് കഷ്ടപ്പാട് സഹിയ്ക്കാനും തയാറുള്ള താരമാണ് സിദ്ദിഖ്. കോമഡി താരമായും വില്ലനായും സ്വഭാവനടനായുമൊക്കെ ഒരേ സമയം തിളങ്ങുന്ന സിദ്ദിഖിനെ പോലുള്ള നടന്മാര്* മലയാളത്തില്* കുറവാണ്. ഏതെങ്കിലുമൊരു സിനിമയുടെ ചര്*ച്ച തുടങ്ങിയാല്* ആ സിനിമയിലെ വേഷങ്ങളെപ്പറ്റി സിദ്ദിഖ് സ്വന്തമായി അന്വേഷണം നടത്താറുണ്ടത്രേ. നായക വേഷത്തിനപ്പുറം ഏതെങ്കിലും ശ്രദ്ധിയ്ക്കപ്പെടുന്ന റോളുകളുണ്ടെങ്കില്* അത് എങ്ങനെയെങ്കിലും സ്വന്തമാക്കാനും സിദ്ദിഖ് ശ്രമിയ്ക്കും. മറ്റുള്ളവര്*ക്ക് വേണ്ടി നീക്കിവെച്ച വേഷമായാലും സിദ്ദിഖ് അതൊന്നും കാര്യമാക്കില്ല.

    ഏറ്റമൊടുവില്* മമ്മൂട്ടി നായകനായ ആഗസ്റ്റ് 15ലാണ് സിദ്ദിഖ് ഇത്തരമൊരു വേഷം ഒപ്പിച്ചത്. സിനിമയുടെ ഡിസ്*ക്കഷന്* തുടങ്ങിയപ്പോള്* തന്നെ മമ്മൂട്ടിയുടെ വേഷത്തിനൊപ്പം നില്*ക്കുന്ന ഒരു കഥാപാത്രം സിനിമയിലുണ്ടെന്ന് സിദ്ദിഖ് മണത്തറിഞ്ഞിരുന്നു. ആ കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്* സംവിധായകന്* ഷാജി കൈലാസ് മറ്റൊരു നടനെയാണ് കണ്ടുവെച്ചതെന്നും നടന് മനസ്സിലായി.

    തനിയ്ക്ക് ആ റോള്* കിട്ടുകയാണെങ്കില്* ഗംഭീരമാക്കാന്* കഴിയുമെന്നൊരു വിശ്വാസം സിദ്ദിഖിനുണ്ടായി. ഷാജിയോട് സംസാരിച്ച് റോള്* സ്വന്തമാക്കാന്* ശ്രമിച്ചെങ്കിലും മറുപടി അനുകൂലമായില്ല. ഇതുകൊണ്ടൊന്നും സിദ്ദിഖ് പിന്*മാറിയില്ല. നേരെ നിര്*മാതാവ് അരോമ മണിയെ കണ്ട് സിദ്ദിഖ് കാര്യം അവതരിപ്പിച്ചു. പ്രതിഫലമുള്*പ്പെടെയുള്ള കാര്യത്തില്* വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും ആഗസ്റ്റ് 15ല്* ഏറെ പ്രത്യേകതകള്* ഉള്ള കഥാപാത്രം തനിയ്ക്ക് തന്നെ വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. ഇത്തിരി ഭീഷണി കൂടി കലര്*ത്തിയുള്ള സിദ്ദിഖിന്റെ ശ്രമം ഒടുവില്* ഫലം കണ്ടു. അങ്ങനെ ആഗസ്റ്റ് 15ലെ ഏറെ പ്രത്യേകതകളുള്ള കഥാപാത്രം സിദ്ദിഖിന് സ്വന്തമായി.

    മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന പെരുമാളിനൊപ്പം നില്*ക്കുന്ന സിദ്ദിഖിന്റെ കഥാപാത്രവും ഉഗ്രനായിട്ടുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. നല്ല കഥാപാത്രങ്ങളോട് സിദ്ദിഖ് കാണിയ്ക്കുന്ന ആവേശം തന്നെയാണ് നടനെ ഇപ്പോഴും പ്രിയങ്കരനാക്കുന്നത്. ഇത് മറ്റുള്ളവര്*ക്കും മാതൃകയാക്കാം!





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
  • karanavar
    • Jan 2011
    • 23

    #2
    Re: ആഗസ്റ്റ് 15ന് വേണ്ടി സിദ്ദിഖിന്റെ ഭീഷണി

    nice one,
    Thanks

    Comment

    Working...
    X