ഭാര്യയെ മോഹിച്ച സുഹൃത്തിനെ യുവാവ് കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാര്യയെ മോഹിച്ച സുഹൃത്തിനെ യുവാവ് കൊന്നു

    ബാംഗ്ലൂര്*: ജലവകുപ്പിലെ എഞ്ചിനീയറെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്* കര്*ണാടക സിഐഡി കുറ്റപത്രം സമര്*പ്പിച്ചു. കര്*ണാടകയിലെ ജലവകുപ്പിലെ എന്*ജിനീയറായ സി. മോഹ(50)നെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആര്*. ഹേമന്ദ് കുമാര്*(33) കൊലപ്പെടുത്തിയെന്നാണ് സിഐഡിയുടെ അന്വേഷണത്തില്* കണ്ടെത്തിയത്. തന്റെ ഭാര്യയുമായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്*ന്നാണ് ബിസിനസ് പങ്കാളി കൂടിയായ മോഹനെ കൊലപ്പെടുത്തിയതെന്ന് ഹേമന്ദ് യുവാവ് വെളിപ്പെടുത്തി.

    മോഹന്റെ ഭാര്യാ സഹോദരന്റെ െ്രെഡവറായിരുന്നു ഹേമന്ദ്. പിന്നീട് മോഹന്റെ ധനസഹായത്തോടെ ഹേമന്ദ് മാര്*ക്കറ്റിംഗ് കമ്പനി ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് ഹേമന്ദിന്റെ ഭാര്യയെ മോഹന്* നോട്ടമിട്ടത്. ഇക്കാര്യം മോഹന്* പറഞ്ഞതോടെയാണ് ഹേമന്ദ് കൊലപാതകം ആസൂതണം ചെയ്തത്.

    ബസവേശ്വരനഗറിലുള്ള വീട്ടില്*നിന്നാണ് മോഹനെ ഹേമന്ദ് വിളിച്ചുകൊണ്ടുപോയത്. പിന്നീട് മോഹനെ കൊലപ്പെടുത്തിയശേഷം ജഡം കത്തിച്ചുകളയാന്* ശ്രമിക്കുകയായിരുന്നു. എന്നാല്*, ജഡം പൂര്*ണമായും കത്തിച്ചുകളയാന്* ഹേമന്ദിനു കഴിഞ്ഞില്ല.

    ഇതിനിടെ മോഹനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ പോലീസില്* പരാതി നല്*കിയിരുന്നു. ഇതേത്തുടര്*ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്* പാതികത്തിയ നിലയില്* മോഹന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.

    ഉദ്യോഗസ്ഥന്റെ മരണം വന്* വിവാദമായതോടെ അന്വേഷണം സിഐഡി വിഭാഗത്തിനു കൈമാറുകയായിരുന്നു. അവര്* നടത്തിയ അന്വേഷണത്തിലാണ് ഹേമന്ദ് അറസ്റ്റിലായത്.

    മോഹന്* സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്നു താനെന്നും മോഹനു തന്റെ ഭാര്യയില്* താത്പര്യമുണ്ടായിരുന്നതായും ഹേമന്ദ് പോലീസിനോട് പറഞ്ഞു. ഭാര്യയെ കിടക്ക പങ്കിടാന്* തന്റെ അടുക്കലേക്ക്
    അയയ്ക്കണമെന്ന് മോഹന്* ആവശ്യപ്പെട്ടെന്നും ഒടുവില്* നിര്*ബന്ധം സഹിക്കാതെ താന്* മോഹനെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഹേമന്ദ് മൊഴി നല്*കിയത്

    ഒരുമിച്ച് മദ്യപിക്കാമെന്ന് പറഞ്ഞാണ് മോഹനെ ഹേമന്ദ് വീട്ടില്*നിന്ന് വിളിച്ചിറക്കി. തുടര്*ന്ന് കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം നഗരത്തിന് പുറത്തുകൊണ്ടുപോയി കത്തിച്ചുകളയാന്* ശ്രമിച്ചു. മോഹന്റെ മൊബൈലും ആഭരണങ്ങളും ഹേമന്ദ് കൈവശപ്പെടുത്തിയിരുന്നു. മോഷണമാണ് കൊലയ്ക്ക് പിന്നിലെന്ന് തെറ്റിദ്ധരിപ്പിയ്ക്കാനായിരുന്നു ഇത് ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X