കര്*ണാടകത്തിലെ ഭൂമിയിടപാട് അധാര്*മ്മികം: ഗഡ്കരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കര്*ണാടകത്തിലെ ഭൂമിയിടപാട് അധാര്*മ്മികം: ഗഡ്കരി

    ബാംഗ്ലൂര്*: ബന്ധുക്കള്*ക്ക് ഭൂമി പതിച്ചു നല്*കിയ കര്*ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നടപടി അധാര്*മികമാണെന്ന് ബിജെപി അധ്യക്ഷന്* നിതിന്* ഗഡ്കരി തുറന്നു സമ്മതിച്ചു. എന്നാലത് നിയമവിരുദ്ധമല്ലാത്തതിനാല്* ഗവര്*ണര്*ക്ക് നടപടിയെടുക്കാന്* അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് യെഡിരപ്പയുടെ ഭൂമിയിടപാട് വിഷയത്തില്* ബിജെപി അധ്യക്ഷന്* പരസ്യമായി പ്രതികരിച്ചത്.

    യെഡിയൂരപ്പയെയും ആഭ്യന്തരമന്ത്രി ആര്*.അശോകിനുമെതിരെ നിയമനടപടി സ്വീകരിക്കാന്* ഗവര്*ണര്* എച്ച്.ആര്*. ഭരദ്വാജ് അനുമതി നല്*കിയിരിക്കുകയാണ്. ഇതിനെ രാഷ്ട്രീയമായി എങ്ങിനെ നേരിടണമെന്ന ആശങ്കയിലാണ് പാര്*ട്ടി നേതൃത്വം. ഇതിനിടെയാണ് ഇക്കാര്യത്തില്* ഗഡ്കരി അഭിപ്രായം പറഞ്ഞിരിക്കുന്നത്.

    ഗവര്*ണറുടെ നടപടി കോണ്*ഗ്രസ് പാര്*ട്ടിയുടെ നിര്*ദേശങ്ങള്*ക്കനുസരിച്ചാണെന്ന് നിതിന്* ഗഡ്കരി ആരോപിച്ചു. പ്രോസിക്യൂഷന് അനുമതി കൊടുക്കുന്നതിന് മുമ്പ് കര്*ണാടകയിലെ ഭൂമിയിടപാടുകളെക്കുറിച്ച് നടക്കുന്ന അന്വേഷണം കഴിയുന്നതുവരെ ഗവര്*ണര്* കാത്തിരിക്കണമായിരുന്നുവെന്ന് മുതിര്*ന്ന ബിജെപി നേതാവ് അരുണ്*ജെയ്റ്റ്*ലി പറഞ്ഞു.

    നേരത്തേതന്നെ ഭൂമി പ്രശ്*നത്തിന്റെ പേരില്* മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെഡിയൂരപ്പയെ നീക്കാന്* ബിജെപി ശ്രമം നടത്തിയിരുന്നുവെങ്കിലും കര്*ണാടകയിലെ ഭൂരിപക്ഷമായ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയോടെ ഈ നീക്കങ്ങളെ അദ്ദേഹം അതിജീവിക്കുകയായിരുന്നു.

    യെഡിയൂരപ്പയെ മാറ്റിയാല്* മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി മുന്നോട്ടു പോകാന്* കഴിയുകയള്ളൂ എന്ന അഭിപ്രായം ബിജെപിയിലെ ഒരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രി യെഡിയൂരപ്പ നിയമവിധേയമായിട്ടാണെങ്കിലും മകന് ഭൂമി പതിച്ചു നല്*കിയത് ധാര്*മികമായി ശരിയായ നടപടിയല്ലെന്നാണ് ഗഡ്കരിയും പറഞ്ഞിരിക്കുന്നത്.

    മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് പാര്*ട്ടിയുടെയും നിലപാടെന്ന് ബിജെപി കര്*ണാടക വക്താവ് അയനൂര്* മഞ്ചുനാഥ് വ്യക്തമാക്കി. പാര്*ട്ടി കേന്ദ്രനേതൃത്വവും സംസ്ഥാനകമ്മിറ്റിയും യെഡിയൂരപ്പയ്*ക്കൊപ്പം ഉറച്ചുനില്*ക്കുകയാണ്.

    ഗവര്*ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് യെഡിയൂരപ്പ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കര്*ണാടക ഹൈക്കോടതിയില്* ഹര്*ജി സമര്*പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X