മകരജ്യോതി: സുപ്രീംകോടതിയില്* ഹര്*ജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകരജ്യോതി: സുപ്രീംകോടതിയില്* ഹര്*ജി

    ദില്ലി: മകരജ്യോതിയുടെ പേരില്* ശബരിമലയിലെ പൊന്നമ്പലമേട്ടില്* നടക്കുന്നത് തട്ടിപ്പാണെന്നും ഇത് അവസാനിപ്പിക്കാന്* സംസ്ഥാന സര്*ക്കാരിന് നിര്*ദേശം നല്*കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്* ഹര്*ജി. ഇന്ത്യന്* യുക്തിവാദി അസോസിയേഷന്* പ്രസിഡന്റ് സനല്* ഇടമറുകാണ് ഹര്*ജി നല്*കിയത്. കേരള സര്*ക്കാര്*, തിരുവിതാംകൂര്* ദേവസ്വം ബോര്*ഡ്, സംസ്ഥാന വൈദ്യുതി ബോര്*ഡ്, വനം വകുപ്പ് എന്നിവ സംഘടിതമായി തീര്*ഥാടകരെ കബളിപ്പിക്കാന്* കടുവ സംരക്ഷണ കേന്ദ്രമായ ശബരിമല ഉള്*വനത്തില്* നടത്തുന്ന കര്*പ്പൂരം കത്തിക്കല്* തടയുക, മകരജ്യോതി ദിവ്യാത്ഭുതമാണെന്ന തരത്തില്* മതവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്*ജിയിലുള്ളത്. മകരവിളക്ക് 'ഭരണകൂട മായാജാല'മാണെന്നും ഹരജിയില്* കുറ്റപ്പെടുത്തുന്നുണ്ട്.

    മകരജ്യോതി മനുഷ്യനിര്*മിതമാണെന്ന് ശബരിമല തന്ത്രി, പന്തളം രാജകുടുംബാംഗങ്ങള്*, നായര്*ഈഴവ സമുദായ നേതാക്കള്* എന്നിവര്* തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സുപ്രീംകോടതിയിലെ പൊതുതാല്*പര്യ ഹരജി.

    മകരജ്യോതി മനുഷ്യനിര്*മിതമാണോ എന്ന് കേരള ഹൈകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. എന്നാല്*, ഇതേക്കുറിച്ചൊരു അന്വേഷണത്തിന് തയാറല്ലെന്നും വിശ്വാസങ്ങളില്* ഇടപെടാന്* ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* അടക്കമുള്ളവര്* സ്വീകരിച്ച നിലപാട്.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X