മുഖ്യമന്ത്രിക്കസ?? ?ര ലക്ഷ്യമിട്ട് ചെന്നിത്തല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുഖ്യമന്ത്രിക്കസ?? ?ര ലക്ഷ്യമിട്ട് ചെന്നിത്തല

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കോണ്*ഗ്രസില്* രാഷ്ട്രീയക്കളികള്* ശക്തമായി. വരുന്ന തിരഞ്ഞെടുപ്പില്* മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്ന ചെന്നിത്തല ഇപ്പോള്* മത്സരിക്കാന്* ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്*ട്ട്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടാണ് ചെന്നിത്തല കച്ചകെട്ടുന്നതെന്നാണ് സൂചന.

    ഉമ്മന്*ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാനും ആ സ്ഥാനത്തേക്ക് മഹാരാഷ്ട്ര ഗവര്*ണര്* കെ ശങ്കരനാരായണനെ കൊണ്ടുവരാനുമുള്ള എ കെ ആന്റണിയുടെ ശ്രമങ്ങളെ പ്രതിരോധിക്കാനായാണ് ചെന്നിത്തലയുടെ പുതിയ കരുനീക്കം.

    ക്രിസ്ത്യന്* സമുദായത്തില്* നിന്ന് മാത്രം കോണ്*ഗ്രസിന് തുടര്*ച്ചയായി മുഖ്യമന്ത്രിയുണ്ടാകുന്നത് അവസാനിപ്പിക്കണമെന്ന ശക്തമായ നിര്*ദ്ദേശം ആന്റണി ഉയര്*ത്തുമെന്നുള്ളത് ഉറപ്പാണ്. അപ്പോള്* ഉമ്മന്*ചാണ്ടി മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറയും. ആ സാഹചര്യത്തില്* ശങ്കരനാരായണനെ കയറ്റാനുള്ള ശ്രമങ്ങള്*ക്ക് തടയിടാനാണ് ചെന്നിത്തലയുടെ ശ്രമം.

    നായര്* സമുദായത്തിന്റെ പ്രതിനിധി എന്നത് ശങ്കരനാരായണന് അനുകൂല ഘടകമാണെന്ന് ആന്റണി കണക്കുകൂട്ടുന്നു. എന്നാല്*, അതേ ഘടകം തന്നെ ആയുധമാക്കാനാണ് ചെന്നിത്തല ശ്രമിച്ചേയ്ക്കുക.

    എന്* എസ് എസിന്റെ പിന്തുണ ഇപ്പോള്* ശങ്കരനാരായണനേക്കാള്* അവകാശപ്പെടാനാകുന്നത് ചെന്നിത്തലയ്ക്കാണ്. മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള ശ്രമങ്ങളില്* ചെന്നിത്തലയ്ക്ക് ഉമ്മന്*ചാണ്ടിയുടെ പിന്തുണയുമുണ്ട്.

    ചെന്നിത്തലയ്ക്ക് മത്സരിക്കുന്നതില്* എന്തെങ്കിലും തടസമുണ്ടായാല്* ജി കാര്*ത്തികേയനെ മുന്നില്* നിര്*ത്തി ശങ്കരനാരായണനെ പ്രതിരോധിക്കാനും തീരുമാനമായതായി അറിയുന്നു.

    ഹരിപ്പാട്, വട്ടിയൂര്*ക്കാവ് എന്നീ മണ്ഡലങ്ങളിലൊന്നില്* മത്സരിക്കാനാണ് ചെന്നിത്തല തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. എന്* എസ് എസിന് കരുത്തുള്ള മണ്ഡലങ്ങളാണിവ.





    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X