ചാനല്* പിടിവലി; സ്വര്*ണകപ്പ് വീണ്ടും ഒടിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചാനല്* പിടിവലി; സ്വര്*ണകപ്പ് വീണ്ടും ഒടിഞ്ഞു

    കോട്ടയം: കലോത്സവത്തില്* വിജയികളായ കോഴിക്കോട് ടീമിനെ ആദ്യം സ്റ്റുഡിയോയിലെത്തിക്കാനുള്ള ചാനലുകളുടെ മത്സരത്തിനിടെ സ്വര്*ണകപ്പിന്റെ മാതൃക വീണ്ടും ഒടിഞ്ഞു. കഴിഞ്ഞ തവണ കോഴിക്കോടുവെച്ചും സമാനമായ രീതിയില്* കപ്പ് ഒടിഞ്ഞിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്* ആവര്*ത്തിക്കാതിരിക്കാന്* സംഘാടകര്* മുന്*കരുതലെടുത്തിരുന്നെങ്കിലും ചാനലുകളുടെ മത്സരത്തില്* അതെല്ലാം വിഫലമാവുകയായിരുന്നു. ഒട്ടുമിക്ക പ്രമുഖ ചാനലുകളിലെയും മാധ്യമപ്രവര്*ത്തകര്* സ്വര്*ണക്കപ്പ് പിടിവലിയില്* നിന്ന് വിട്ടുനിന്നെങ്കിലും പ്രാദേശിക ചാനലുകളും ഒരു മുന്*നിര ചാനലിന്റെ പ്രവര്*ത്തകരും തമ്മില്* നടത്തിയ പിടിവലിയ്ക്കിടെ കപ്പ് രണ്ട് കഷ്ണമാവുകയായിരുന്നു.

    മലയാളത്തിലെ മുന്*നിര വാര്*ത്താചാനലിന്റെ സ്റ്റുഡിയോയില്*വെച്ചാണ് സ്വര്*ണകപ്പിന്റെ മാതൃക ഒടിഞ്ഞത്. ഇതോടെ കോളടിച്ചത് ഈ ചാനലിന്റെ എതിരാളികളാണ്. സംഭവം ചൂടന്* വാര്*ത്തയാക്കി ആവര്*ത്തിച്ച് സംപ്രേക്ഷണം ചെയ്യുകയാണ് എതിരാളികള്*.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X