വിപ്രൊയ്ക്ക് മൂന്നാം സ്ഥാനം നഷ്ടമാവും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിപ്രൊയ്ക്ക് മൂന്നാം സ്ഥാനം നഷ്ടമാവും?

    ദില്ലി: ഇന്ത്യയിലെ പ്രമുഖ വിവര സാങ്കേതിക വിദ്യാ കമ്പനികളില്* മൂന്നാമെന്ന സ്ഥാനം വിപ്രൊയ്ക്ക് വൈകാതെ നഷ്ടമാവുമെന്ന് നിരീക്ഷകര്* പറയുന്നു. മൂന്നാംസ്ഥാനത്തേയ്ക്ക് കയറാന്* തയാറായി നില്*ക്കുന്നത് കൊഗ്നിസന്റ് എന്ന കമ്പനിയാണ്.കഴിഞ്ഞ ചില പാദങ്ങളിലായി കൊഗ്നിസന്റിന്റെ ലാഭത്തില്* വന്* ഉയര്*ച്ചയാണ് ഉണ്ടായത്. കമ്പനിയുടെ പൊതുവേയുള്ള പ്രവര്*ത്തനങ്ങളിലും മികവ് കാണുന്നുണ്ടെന്ന് വിപണി വിദഗ്ദര്* പറയുന്നു. നാസ്ഡാക്കില്* ലിസ്റ്റ് ചെയ്ത കമ്പനിയാണ് കൊഗ്നിസന്റ്.

    ഇപ്പോള്* ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി ടിസിഎസ് ആണ്. രണ്ടാം സ്ഥാനം ഇന്*ഫോസിസിനാണ്. വിപ്രൊയുടെ പ്രവര്*ത്തനങ്ങളില്* ലാഭത്തിലും പ്രതീക്ഷിച്ച ഉയര്*ച്ച കാണുന്നില്ല. നിരീക്ഷകരുടെ കണക്ക്കൂട്ടലുകള്*ക്ക് താഴെയാണ് വിപ്രൊയുടെ ലാഭം.

    കൊഗ്നിസന്റിന് ലോകത്തെമ്പാടുമായി ഒരു ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. ഇതില്* 75,000 -*ാളം പേര്* ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. തൊഴില്* ദായകര്* എന്ന നിലയിലും കൊഗ്നിസന്റ് ഇപ്പോള്* നാലാം സ്ഥാനത്താണ്. ടിസിഎസ്, ഇന്*ഫോസിസ്, വിപ്രൊ എന്നീ കമ്പനികളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്*.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X