ഐഎസ്ആര്*ഒ: 13 വര്*ഷത്തെ നിരോധനം യുഎസ് നീക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐഎസ്ആര്*ഒ: 13 വര്*ഷത്തെ നിരോധനം യുഎസ് നീക്കി

    വാഷിങ്ടണ്*: യുഎസ് നിരോധിതപ്പട്ടികയില്* നിന്ന് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്*ഒ), പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്*ഡിഒ) എന്നിവയടക്കം ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്*ത്തിക്കുന്ന ഒമ്പത് സ്ഥാപനങ്ങളെ ഭാഗികമായി ഒഴിവാക്കി. 13 വര്*ഷം മുന്പ് ഏര്*പ്പെടുത്തിയ നിരോധനമാണ് അമേരിക്ക നീക്കിയിക്കുന്നത്. ഈ സ്ഥാപനങ്ങളുമായുള്ള വ്യാപാരത്തിന്് പ്രത്യേക ലൈസന്*സ് ആവശ്യമാണെന്ന നിയമമാണ് നീക്കിയത്. ഉടന്* തന്നെ നിയന്ത്രണം പൂര്*ണ്ണമായും നീക്കുമെന്ന്് യുഎസ് വ്യാപാര സെക്രട്ടറി ഗാരി ലോക്ക് അറിയിച്ചു.

    യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യന്* സന്ദര്*ശനവേളയില്* നല്*കിയ ഉറപ്പു പാലിക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യാ-യുഎസ് ബന്ധത്തിലെ നിര്*ണായക ചുവടുവെപ്പാണിതെന്നും ഉയര്*ന്ന സാങ്കേതിക വിദ്യാ കൈമാറ്റത്തിനും സഹകരണത്തിനും ഇത് വഴിതെളിക്കുമെന്നും ഗാരി ലോക്ക് പറഞ്ഞു.1998 മെയില്* ഇന്ത്യ ആണവായുധപരീക്ഷണം നടത്തിയതിനെത്തുടര്*ന്നാണ് അമേരിക്ക ഈ സ്ഥാപനങ്ങള്*ക്ക് വിലക്കേര്*പ്പെടുത്തിയത്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X