മതപരിവര്*ത്തനം: പരാമര്*ശം കോടതി തിരുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മതപരിവര്*ത്തനം: പരാമര്*ശം കോടതി തിരുത്തി

    ദില്ലി: ആസ്*ത്രേലിയന്* മിഷനറി ഗ്രഹാം സ്*റ്റെയ്ന്*സ് കേസില്* ഒറീസ്സ ഹൈക്കോടതി വിധി ശരിവയ്ക്കവെ മതപരിവര്*ത്തനത്തെക്കുറിച്ച് നടത്തിയ പരാമര്*ശം സുപ്രീം കോടതി സ്വമേധയാ നീക്കി. നിര്*ബന്ധിതമായ മതപരിവര്*ത്തനം ശരിയായ നടപടിയല്ല, അതേസമയം മതപരിവര്*ത്തനത്തിന്റെ പേരില്* ആര്*ക്കും ആരെയും കൊല്ലാന്* അധികാരമില്ല. ബലം പ്രയോഗിച്ചോ, പ്രകോപിപ്പിച്ചോ, തെറ്റിദ്ധരിപ്പിച്ചോ ജനങ്ങളുടെ വിശ്വാസത്തില്* കൈകടത്തുന്നതു ശരിയല്ലെന്നുമായിരുന്നു എന്നായിരുന്നു കോടതി നിരീക്ഷണം. ഇതിനെതിരെ ക്രിസ്ത്യന്* മതസംഘടനകളും മറ്റും വ്യാപകമായി പ്രതിഷേധം ഉയര്*ത്തിയിരുന്നു. മതപരിവര്*ത്തനം ബലം പ്രയോഗിച്ചാണെന്നൊരു വ്യാഖ്യാനത്തിന് ഇത് ഇടവരുത്തുമെന്നായിരുന്നു അവര്* ചൂണ്ടിക്കാട്ടിയിരുന്നത്.

    മറ്റൊരാളുടെ വിശ്വാസത്തില്* കൈകടത്തുന്നത് നീതികരിക്കാനാവില്ലെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം. ജസ്റ്റിസ് പി സദാശിവം, ബിഎസ് ചൗഹാന്* എന്നിവരടങ്ങിയ ഡിവിഷന്* ബഞ്ചിന്റേതാണ് നടപടി.

    സ്റ്റെയിന്*സിനെയും ണ്ടു കുട്ടികളെയും തീവച്ചുകൊന്ന കേസില്* പ്രതിയായ ദാരാസിംഗിന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ച ഒറീസ്സ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്*പ്പിച്ച ഹര്*ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിവാദ നിരീക്ഷണം നടത്തിയത്.

    നിര്*ബന്ധിച്ച് മതപരിവര്*ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് 1999 ജനുവരി 22നാണ് ഗ്രഹാം സ്*റ്റെയ്*നെയും കുട്ടികളായ ഫിലിപ്പ് (10) തിമോത്തി (6) എന്നിവരെയും ദാരാസിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ജീപ്പിലിട്ട് ചുട്ടുകൊന്നത്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X