അസി. ജില്ലാ കലക്ടറെ ഡീസല്* മാഫിയ ചുട്ടുകൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അസി. ജില്ലാ കലക്ടറെ ഡീസല്* മാഫിയ ചുട്ടുകൊന്നു

    മുംബൈ: കരിഞ്ചന്ത വില്*പനക്കാരെ പിടിയ്ക്കാനെത്തിയ അഡീഷണല്* ജില്ലാ കലക്ടറെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാന്*മദിലാണ് സംഭവം.മാന്*മദിലെ റോഡരുകിലുള്ള ധാബ (ഭക്ഷണശാല) യില്* ഡീസല്* കരിഞ്ചന്തയില്* വില്*പന നടക്കുന്നതറിഞ്ഞെത്തിയ എ.ഡി.എം യശ്വന്ത് സോനവാനാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. നാസിക്കില്* നിന്നും 75 കിലോമീറ്റര്* അകലെയാണ് മാന്*മദിലെ പുനിവാഡി ബസ്*റ്റോപ്പിനടുത്ത് വെച്ചായിരുന്നു സംഭവം

    മണ്ണെണ്ണയും എണ്ണയും കരിഞ്ചന്തയില്* വില്*ക്കുന്ന സംഘങ്ങള്*ക്കെതിരെ നിരന്തരം നടപടികള്* സ്വീകരിച്ചിരുന്ന യശ്വന്ത് മാഫിയയുടെ നോട്ടപ്പുള്ളിയായിരുന്നു. റെയ്ഡിനെത്തിയ യശ്വന്തിനൊപ്പം െ്രെഡവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്.ഡീസല്* റെയ്ഡിനിടെ മാഫിയ അംഗങ്ങളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് എഡിജിപി കെപി രഹുവംശി അറിയിച്ചു. അതേ സമയം വഴിയരികില്* ഇന്ധനത്തില്* മായം കലര്*ത്തുന്നത് കണ്ടതിനെ തുടര്*ന്നുണ്ടായ വാക് തര്*ക്കത്തിനൊടുവിലാണ് കൊലപാതകത്തിലെത്തിയെന്നും റിപ്പോര്*ട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





    Business | Christians | Coupons | Discussions | Gamers
    Legal | Politics | Sports | Teens | Webmasters
Working...
X