മോക്ഡ്രില്ലിനിടെ പരിക്കേറ്റ ഡിവൈഎസ്പി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോക്ഡ്രില്ലിനിടെ പരിക്കേറ്റ ഡിവൈഎസ്പി മരിച്ചു

    ആലപ്പുഴ: മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്* ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎസ്പി മരിച്ചു. ആലപ്പുഴ ഡിവൈഎസ്പി. മാവേലിക്കര ചെറുകോല്* വാരോട്ടില്* ബി. രവീന്ദ്രപ്രസാദ്(50) ആണ് മരിച്ചത്. വലതുകാലിന്റെ മുട്ടിന് താഴെയും ഇടുപ്പെല്ലിനും പൊട്ടലുണ്ടാവുകയും മൂത്രസഞ്ചിക്ക് പരിക്കേല്*ക്കുകയും ചെയ്ത ഇദ്ദേഹത്തിനെ ആലപ്പുഴ മെഡിക്കല്* കോളേജ് ആശുപത്രിയില്* അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച പുലര്*ച്ചെ മരണമടഞ്ഞു. ആന്തരികരക്തസ്രാവമാണ് മരണകാരണമായതെന്ന് ഡോക്ടര്*മാര്* അറിയിച്ചു.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ആലപ്പുഴ വഴിച്ചേരിയിലുള്ള ഇഎസ്*ഐ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. ദുരന്തനിവാരണത്തിന്റെ ഭാഗമായാണ് മോക്ഡ്രില്* സംഘടിപ്പിച്ചത്.

    ഇഎസ്*ഐ. ആശുപത്രിക്ക് പിന്നിലുള്ള കെട്ടിടത്തില്* ബോംബുസ്*ഫോടനമുണ്ടാവുകയും പോലീസും ഫയര്*ഫോഴ്*സും വിവിധ സര്*ക്കാര്* വകുപ്പുകളും ചേര്*ന്ന് അടിയന്തര രക്ഷാപ്രവര്*ത്തനം നടത്തുകയും ചെയ്യുന്ന രംഗമാണ് മോക്ഡ്രില്ലിന്റെ ഭാഗമായി ഇവിടെ ആവിഷ്*കരിച്ചത്. രവീന്ദ്രപ്രസാദ് തന്നെയായിരുന്നു മോക്ഡ്രില്ലിന് നേതൃത്വം നല്*കിയത്.

    ഫയര്*ഫോഴ്*സിന്റെ വാഹനം ആശുപത്രിയിലേക്ക് കടക്കുന്നതിനിടെ ഫയര്* എന്*ജിന്റെ പിന്*ഭാഗത്തിനും മതിലിനുമിടയില്* ഞെരുങ്ങിയാണ് രവീന്ദ്രപ്രസാദിന് പരിക്കേറ്റത്. വലതുകാല്* ഫയര്* എന്*ജിനും മതിലിനുമിടയില്* ഞെരുങ്ങിയ സമയത്ത് ഇദ്ദേഹം മുന്നോട്ട് വീണു. അപകടത്തില്* കാല്* മുട്ടിനുതാഴെ രണ്ടായി കീറിയ അദ്ദേഹത്തെ ഉടന്* തന്നെ

    സമീപത്തു നിന്നിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും ചേര്*ന്ന് താങ്ങിയെടുത്ത് ആശുപത്രിയില്* എത്തിച്ചു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: മോക്ഡ്രില്ലിനിടെ പരിക്കേറ്റ ഡിവൈഎസ്പി മരിച്ചു

    entha ee മോക്ഡ്രില്
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X