മോസ്*കോ: റഷ്യന്* തലസ്ഥാനമായ മോസ്*കോയിലെ ഡെമോദെദോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്* തിങ്കളാഴ്ചയുണ്ടായ ബോംബ് സ്*ഫോടനത്തിന് പിന്നില്* കറുത്ത വിധവകള്* എന്നറിയപ്പെടുന്ന ചെച്*നിയന്* വനിതാചാവേര്* സംഘമാണെന്നു സൂചന. ദൃസാക്ഷികളെ ഉദ്ധരിച്ച് റഷ്യന്* മാധ്യമങ്ങളാണ് റിപ്പോര്*ട്ട് ചെയ്തത്.കറുത്ത വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരി കൈയിലുണ്ടായിരുന്ന പെട്ടി തുറന്നപ്പോഴാണ് വന്* സ്*ഫോടനമുണ്ടായതെന്ന് ഒരാള്* മൊഴി നല്*കി. ചാവേറും ഒപ്പമുണ്ടായിരുന്ന തീവ്രവാദിയും സ്*ഫോടനത്തില്* കൊല്ലപ്പെട്ടിരുന്നു.
വടക്കന്* കോക്കസസ് മേഖലയിലെ ചെചന്* തീവ്രവാദികളാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. കഴിഞ്ഞ മാര്*ച്ചില്* റഷ്യയെ നടുക്കിയ മോസ്*കോ മെട്രോ സ്*റ്റേഷനിലുണ്ടായ ഇരട്ട സ്*ഫോടനങ്ങള്* നടത്തിയതും രണ്ടു വനിതാചാവേറുകളായിരുന്നു.
റഷ്യന്* ആഭ്യന്തരയുദ്ധത്തില്* കൊല്ലപ്പെട്ട ഇസ്*ലാമിക തീവ്രവാദികളുടെ ഭാര്യമാരാണ് കറുത്ത വിധവകള്* എന്നറിയപ്പെടുന്നത്.
വിമാനത്താവള അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് റഷ്യന്* പ്രസിഡന്റ് ദിമിത്രി മെദ്*വദേവ് കുറ്റപ്പെടുത്തി. എന്നാല്* തങ്ങള്*ക്ക് വീഴ്ചയുണ്ടായെന്ന ആരോപണം എയര്*പോര്*ട്ട് അധികൃതര്* നിഷേധിച്ചു. സുരക്ഷിതമായി വിമാനയാത്ര ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തങ്ങള്* ഒരുക്കിയിരുന്നുവെന്നും സ്*ഫോടനമുണ്ടായതില്* ഖേദിക്കുന്നുവെന്നും അവര്* പറഞ്ഞു.
തീവ്രവാദികള്* ഏഴുകിലോഗ്രാം ടിഎന്*.ടി സ്*ഫോടക വസ്തുക്കള്* ഉപയോഗിച്ചാണ് സ്*ഫോടനം നടത്തിയത്.
സ്*ഫോടനത്തില്* പരിക്കേറ്റ 178 പേരില്* 48 പേരുടെ സ്ഥിതി ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്* രണ്ടുപേര്* ബ്രിട്ടീഷ് പൗരന്*മാരാണ്.
Powered By WizardRSS

Comment