ലോകത്തേറ്റവും വലിയ നഗരം ചൈനയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകത്തേറ്റവും വലിയ നഗരം ചൈനയില്*

    ബെയ്ജിങ്: ലോകമെങ്ങുമുള്ള മെട്രോ സിറ്റികളെ പിന്തള്ളിക്കൊണ്ട് ചൈന മെഗാ നഗരം നിര്*മിയ്ക്കാനൊരുങ്ങുന്നു. പേള്* നദീതടത്തിലെ ഒമ്പതു പട്ടണങ്ങളെ ഒന്നിപ്പിച്ചുകൊണ്ടാണ് മെഗാപോളീസ് നിര്*മാണത്തിന് ചൈന പദ്ധതിയിട്ടിരിയ്ക്കുന്നത്. 16,000 ചതുരശ്ര മൈല്* വരുന്നതായിരിക്കും നഗരം. രാജ്യത്തിന്റെ ദക്ഷിണഭാഗത്തുള്ള നദീതടത്തില്*പ്പെടുന്ന നഗരങ്ങളെ ഒന്നിപ്പിക്കുമ്പോള്* ഭൂമിശാസ്ത്രപരമായി ബ്രിട്ടനിലെ ലണ്ടന്* നഗരത്തേക്കാള്* 26 മടങ്ങ് വലിപ്പമുണ്ടാവും. മെഗാ നഗരത്തില്* 4.2 കോടി ജനങ്ങളുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരള സംസ്ഥാനത്ത് 3.18 കോടി മാത്രമാണ് ജനസംഖ്യയെന്നറിയുമ്പോള്* നഗരത്തിന്റെ വലിപ്പം വ്യക്തമാവും.

    അടുത്തിടെ ഏഷ്യന്* ഗെയിംസിന് ആതിഥ്യം വഹിച്ച ഗ്വാങ്ഷൂ, ഷെന്*ഷെന്* പ്രവിശ്യകളില്*പ്പെടുന്ന ഫോഷന്*, ഡോംഗ്വാന്*, ഷോംഗ്്ഷാന്*, ഷുഹായ്, ജിയാങ്*മെന്*, ഹുയിഷു, ഷാവോക്വിംഗ്്് എന്നീ അറിയപ്പെടുന്ന ഏഴു പട്ടണങ്ങളും ലയിക്കുന്നതില്*പ്പെടുന്നു. ചൈനീസ് സമ്പദ്*വ്യവസ്ഥയുടെ പത്തിലൊന്ന് ഇവിടെയാണ്.

    അടുത്ത ആറ് വര്*ഷത്തിനുള്ളില്* പദ്ധതി പൂര്*ത്തിയാക്കാനാണ് തീരുമാനം. ലയിപ്പിക്കുന്ന നഗരങ്ങളിലെ ഗതാഗതം, ഊര്*ജം, വെള്ളം, വാര്*ത്താവിനിമയം എന്നീ അടിസ്ഥാനസൗകര്യങ്ങളെ ഒന്നിപ്പിക്കാനാണ് പദ്ധതി.

    ഇതുകൂടാതെ സമീപ നഗരമായ ഹോങ്കോംഗുമായി ബന്ധപ്പെടുത്തി എക്*സ്പ്രസ് റെയില്*വേയും സ്ഥാപിക്കുമെന്ന് ഗുവാംഗ് ഡോംഗ്് റൂറല്* ആന്*ഡ് അര്*ബന്* പ്ലാനിംഗ് ഇന്*സ്റ്റിറ്റിയട്ടിലെ മുഖ്യ പ്ലാനര്* മാ സിയാംഗ് മിംഗ് പറയുന്നു.

    നഗരങ്ങള്* ഒന്നിക്കുമ്പോള്* പ്രദേശങ്ങളിലെ ജനങ്ങള്*ക്കു എല്ലാ സൗകര്യങ്ങളും പരസ്പരം സ്വതന്ത്രമായി ഉപയോഗിക്കാന്* കഴിയും. നഗരങ്ങള്* ലയിക്കുന്നതു മൂലം കൂടുതല്* വ്യവസായം, തൊഴിലവസരം, പൊതുസേവനങ്ങള്* തുടങ്ങിയവ സൃഷ്ടിക്കപ്പെടും. കൂടുതലായി 3100 മൈല്* നീളംവരുന്ന 29 റെയില്*പാതകളിലൂടെ ഒരു മണിക്കൂറിനുള്ളില്* ഏതുനഗരത്തിലുമെത്താന്* ്കഴിയും.

    ജനങ്ങളുടെ ഫോണ്*ബില്ലില്* 85 ശതമാനം കുറവു വരുന്നതു കൂടാതെ ആശുപത്രികള്*, സ്*കൂളുകള്* എന്നിവയുടെ നിലവാരം മെച്ചപ്പെടും. റെയില്* ടിക്കറ്റുകളില്* വന്* കുറവ് വരും. പെട്രോള്*, വൈദ്യുതി എന്നിവയുടെ വിലകളെല്ലാം ഏകീകരിയ്ക്കപ്പെടും. പേള്* നദീതടത്തില്* രൂക്ഷമായ മലിനീകരണം കുറയ്ക്കാന്* കഴിയും മെഗാ നഗരം കൊണ്ട് ചൈന ലക്ഷ്യമിടുന്ന നേട്ടങ്ങള്* ഇവയൊക്കെയാണ്.

    ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയായ ചൈനയില്* ഓരോ വര്*ഷവും പുതുതായി 20 ഓളം നഗരങ്ങളാണ് നിര്*മിയ്ക്കപ്പെടുന്നത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ലോകത്തേറ്റവും വലിയ നഗരം ചൈനയില്*

    aadhyam nirmikkatte. ennittu kaaanam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X