മുംബൈ: മാലേഗാവ് അഡീഷണല്* ജില്ലാകലക്ടര്* യശ്വന്ത് സോനാവാനെയെ പെട്രോളിയം മാഫിയ തീ കൊളുത്തി കൊലപ്പെടുത്തിയതില്* പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഗസറ്റഡ് ഓഫീസര്*മാര്* സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച പണിമുടക്കുന്നു.അക്രമികള്*ക്കെതിരെ കര്*ശനമായ ശിക്ഷാ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. സംസ്ഥാനത്തെ ഭരണസംവിധാനങ്ങളെ സമരം ബാധിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലും ഹാജര്*നില വളരെ കുറവാണ്.
കൊലപാതകത്തിനു പിന്നില്* നാസിക്ക് പ്രദേശത്ത് പെട്രോള്* കരിഞ്ചന്തയില്* കുപ്രസിദ്ധനായ പോപ്പട് ഷിണ്ഡെയും കൂട്ടാളികളുമാണെന്നാണ് പൊലീസ് അറിയിച്ചിരിയ്ക്കുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്* ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നാസിക് ജില്ലയിലെ മന്*മാഡിനടുത്ത് പൂനിവാഡിയില്* ചൊവ്വാഴ്ച പട്ടാപ്പകലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പൂനിവാഡിയിലെ വഴിയോര ഭക്ഷണശാലയ്ക്കു സമീപം പെട്രോള്* ടാങ്കര്* നിര്*ത്തിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നിയ സോനാവനെ ടാങ്കറില്* നിന്ന് എണ്ണ ഊറ്റുന്നയാളെ ചോദ്യം ചെയ്തതിനെ തുടര്*ന്നായിരുന്നു ആക്രമണമെന്ന് അഡീഷനല്* ഡിജിപി കെപി രഘുവംശി പറഞ്ഞു. മര്*ദിച്ച് അവശനാക്കിയശേഷം ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീവയ്ക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയില്* റോഡിനു സമീപം തരിശുഭൂമിയില്* ഉപേക്ഷിച്ചിരിക്കുകയായിരുന്നു ജഡം.
Powered By WizardRSS