ഈജിപ്തില്* കലാപം ട്വിറ്ററും ഫേസ്ബുക്കും നിരോധിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഈജിപ്തില്* കലാപം ട്വിറ്ററും ഫേസ്ബുക്കും നിരോധിച്ചു

    കെയ്*റോ: ഈജിപ്തില്* സര്*ക്കാര്* വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്* രാജ്യത്ത് സോഷ്യല്*നെറ്റ്*വര്*ക്കിംഗ് വെബ്*സൈറ്റുകളായ ട്വിറ്ററും ഫേസ്ബുക്കും നിരോധിച്ചു. പ്രക്ഷോഭകാരികളെ സംഘടിപ്പിക്കുന്നതിനു യുവാക്കള്* ആശ്രയിക്കുന്ന സോഷ്യല്*നെറ്റ്*വര്*ക്കിംഗ് വെബ്*സൈറ്റുകള്* നിരോധിക്കാന്* പ്രസിഡന്റ് ഹോസ്*നി മുബാരക്കാണ് നിര്*ദ്ദേശം നല്*കിയത്.

    ഈ സൈറ്റുകള്*ക്കു പുറമെ വീഡിയോ ഷെയറിംഗ് സൈറ്റായ യുടൂബ്, ഹോട്ട്*മെയില്*, ഗൂഗിള്*, ചൈനീസ് സേര്*ച്ച് എഞ്ചിനായ ബെയ്ദു തുടങ്ങിയ സൈറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലഭ്യമാകില്ലെന്ന് അധികൃതര്* അറിയിച്ചു. മറ്റു ചില സൈറ്റുകള്*ക്ക് ഭാഗിക നിയന്ത്രണവും ഏര്*പ്പെടുത്തിയിട്ടുണ്ട്.

    ഹോസ്*നി മുബാരക് സര്*ക്കാരിനെതിരെയുള്ള പ്രതിഷേധമാണു കലാപമായി മാറിയത്. പ്രതിരോധന്ത്രി ഹബീബ് അല്* അദ്*ലി രാജി വയ്ക്കുക, പ്രസിഡന്റ് പദവിയില്* ഒരാള്* തന്നെ എത്തുന്നത് രണ്ട് തവണയാക്കി പരിമിതപ്പെടുത്തുക, രാജ്യത്തു 30 വര്*ഷമായി നിലനില്*ക്കുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രക്ഷോഭകാരികള്* രംഗത്തെത്തിയിരിക്കുന്നത്. 700ഓളം പ്രക്ഷോഭകാരികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.





    Powered By WizardRSS
Working...
X