ദില്ലി: കേന്ദ്ര വിജിലന്*സ് കമ്മീഷണറായി പി.ജെ. തോമസിനെ നിയമിക്കുമ്പോള്‍* അദ്ദേഹത്തിനെതിരെ ക്രിമിനല്‍* കേസുള്ളകാര്യം അറിയില്ലായിരുന്നുവെന്ന് കേന്ദ്ര സര്*ക്കാര്*, സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്*ണി ജനറലാണ് ഇങ്ങനെയൊരു അസാധരണമായൊരു വിശദീകരണം നല്*കിയത്. അതേ സമയം, കേന്ദ്ര വിജിലന്*സ് കമ്മീഷണര്‍* നിയമനത്തിലുള്ള പാനല്‍* ഉണ്ടാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സിവിസിയായുള്ള പി.ജെ തോമസിന്റെ നിയമനം ചോദ്യം ചെയ്തു സമര്*പ്പിച്ച ഹര്*ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സിവിസി സ്ഥാനത്തേക്ക് പരിഗണിക്കാന്‍* പാനലില്‍* ഉള്*പ്പെട്ട മറ്റ് അംഗങ്ങളുടെ പേരില്‍* ക്രിമിനല്‍* കുറ്റങ്ങള്‍* ഉണ്ടായിരുന്നോ എന്നു പരിശോധിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പി.ജെ തോമസിന്റെ പേര് പരിഗണിക്കുന്ന വേളയില്‍* അദ്ദേഹത്തിനെതിരെ ക്രിമിനല്‍* കേസ് ഉണ്ടായിരുന്ന കാര്യവും പ്രൊസിക്യൂഷന് അനുമതി തേടിയുള്ള സംസ്ഥാന സര്*ക്കാരിന്റെ കത്തും പരിഗണിച്ചിരുന്നില്ലെയെന്നും കോടതി ചോദിച്ചു. ഇക്കാര്യമറിയാതെ പാമോയില്‍* കേസിന്റെ വിശദാംശങ്ങളിലേക്ക് പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സി.വി.സിയാകുന്നയാള്* കുറ്റമറ്റ വ്യക്തിയായിരിക്കണമെന്നും തോമസിനെ സിവിസിയായി നിയമിക്കുന്നതില്‍* വിജിലന്*സ് കമ്മീഷനില്‍* ഏകാഭിപ്രായമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ദില്ലിയിലെ സെന്റര്‍* ഫോര്‍* പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും മുന്‍* മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍* ജെഎം ലിംഗ്*ദോയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
[ javascript must be enabled to view and post comments. ]
Powered By WizardRSS