ശശീന്ദ്രന്റെ വീട്ടില്* കണ്ടെത്തിയത് രക്തക്കറയല്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശശീന്ദ്രന്റെ വീട്ടില്* കണ്ടെത്തിയത് രക്തക്കറയല്ല

    പാലക്കാട്: മലബാര്* സിമന്റ്സ് മുന്* കമ്പനി സെക്രട്ടറി വി ശശീന്ദ്രനെയും മക്കളെയും മരിച്ച നിലയില്* കണ്ടെത്തിയ മുറിയുടെ പുറത്ത് കാണപ്പെട്ട അടയാളം രക്തക്കറയല്ലെന്ന് ഫോറന്*സിക് സംഘം വ്യക്തമാക്കി. വാതിലിനോട് ചേര്*ന്ന ഭാഗത്താണ് രക്തക്കറ വീണതുപോലുള്ള അടയാളങ്ങള്* കണ്ടെത്തിയത്. മൃതദേഹങ്ങളില്* മുറിവുകളില്ലെന്നായിരുന്നു പോസ്റ്റുമോര്*ട്ടം റിപ്പോര്*ട്ട്. മണിക്കൂറുകള്* നീണ്ട പരിശോധനകള്*ക്ക് ഒടുവിലാണ് ഫോറന്*സിക് സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. ബന്ധുക്കള്* സംശയം പ്രകടിപ്പിച്ചതിനെ തുടര്*ന്ന് പൊലീസ് സര്*ജന്* തന്നെ സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

    തുടര്*ന്നാണ് ഫോറന്*സിക് പരിശോധനയ്ക്ക് ശുപാര്*ശ ചെയ്തത്. അതേസമയം, വീട്ടില്* നിന്നും കണ്ടെത്തിയ ഭക്ഷണ പദാര്*ത്ഥത്തിന്റെ അവശിഷ്ടങ്ങളില്* വിഷമോ മയങ്ങുന്നതിനു കാരണമായേക്കാവുന്ന എതോ വസ്തുവോ കലര്*ത്തിയിട്ടുളളതായി സംശയമുയര്*ന്നിട്ടുണ്ട്. ഇവ സംഘം വിദഗ്ധപരിശോധനകള്*ക്കായി ശേഖരിച്ചിട്ടുണ്ട്.

    [ javascript must be enabled to view and post comments. ]







    Powered By WizardRSS
Working...
X