സിനിമാ സമരം ഉപേക്ഷിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിനിമാ സമരം ഉപേക്ഷിച്ചു

    ഫെബ്രുവരി ഒന്ന് മുതല്* നടത്താന്* നിശ്ചയിച്ചിരുന്ന സിനിമാ സമരം ഉപേക്ഷിക്കാന്* തീരുമാനിച്ചതായി ചലച്ചിത്ര നിര്*മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* ഭാരവാഹികള്* അറിയിച്ചു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്* ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* ഭാരവാഹികളും നടത്തിയ ചര്*ച്ചയില്* ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നങ്ങള്* ഫെബ്രുവരി 28നകം പരിഹരിക്കാമെന്ന ധാരണയില്* എത്തുകയായിരുന്നു.

    അധികസമയ ചിത്രീകരണത്തിന് ഫെഫ്ക തൊഴിലാളികള്* അധികബാറ്റ വാങ്ങുന്നുവെന്ന പരാതിയാണ് സിനിമാനിര്*മാണം നിര്*ത്തിവയ്ക്കുമെന്ന പ്രഖ്യാപനത്തിലേക്ക് നിര്*മാതാക്കളെ എത്തിച്ചത്. രാത്രി ഒമ്പതരയ്ക്കുശേഷം നടക്കുന്ന ഷൂട്ടിങ്ങിന് അധികബാറ്റ അനുവദിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം. അതേസമയം ഷൂട്ടിങ് ചെലവ് കുറയ്ക്കണമെന്ന വാദം നിര്*മാതാക്കളും ഉയര്*ത്തി.

    രാത്രികാല ബത്ത സംബന്ധിച്ച് ഫെഫ്കയുമായി വിശദമായ ചര്*ച്ച നടത്തുമെന്നും അസോസിയേഷന്* വ്യക്തമാക്കി.





    Powered By WizardRSS
Working...
X