സമരം: കര്*ശനനടപടി സ്വീകരിക്കുമെന്ന?? ? സര്*ക്കാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സമരം: കര്*ശനനടപടി സ്വീകരിക്കുമെന്ന?? ? സര്*ക്കാര്*

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്* കോളെജുകളില്* ചികിത്സയ്*ക്കെത്തുന്ന പാവപ്പെട്ട രോഗികളെ വലച്ചുകൊണ്ട് പിജി ഡോക്ടര്*മാരുടെ സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു. സമരത്തെത്തുടര്*ന്ന് പല മെഡിക്കല്* കോളെജുകളുടെയും പ്രവര്*ത്തനം സ്തംഭിച്ചിരിക്കുകയാണ്. *വ്യാഴാഴ്ച ഹൗസ് സര്*ജ്ജന്മാര്* കൂടി സമരത്തില്* ചേര്*ന്നതോടെ പ്രതിസന്ധി പൂര്*ണമായിരിക്കുകയാണ്. 1700 പിജി വിദ്യാര്*ത്ഥികളാണ് ഇപ്പോള്* പണിമുടക്കുന്നത്.

    ഇവര്*ക്ക് ഒപ്പം 300 ഹൌസ് സര്*ജന്*മാര്* കൂടി പണിമുടക്കില്* പങ്കെടുക്കുകയാണ്. ഇത്*മെഡിക്കല്* കോളജുകളിലെ അടിയന്തിര ശസ്ത്രക്രിയകളെയും പ്രതികൂലമായി ബാധിച്ചു. പല ആശുപത്രികളിലും ഏറെ ശസ്ത്രക്രിയകള്* മാറ്റിവച്ചിരിക്കുകയാണ്.

    സമരം അവസാനിപ്പിച്ചില്ലെങ്കില്* അച്ചടക്ക നടപടിയെടുക്കുമെന്ന സര്*ക്കാര്* മുന്നറിയിപ്പിനെ പേടിയില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നുമുള്ള നിലപാടിലാണ് സമരക്കാര്*.

    പിജി ഡോക്ടര്*മാര്* വെള്ളിയാഴ്ച ജോലിക്ക് കയറിയില്ല എങ്കില്* അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സര്*ക്കാരിന്റെ മുന്നറിയിപ്പ്. അവശ്യ സര്*വീസ് നിയമം പ്രഖ്യാപിക്കുന്നതിനും സമരക്കാരുടെ സ്*റ്റൈപ്പന്റ് തടയുന്നതും ഉള്*പ്പെടെയുള്ള നടപടികള്* സര്*ക്കാര്* പരിഗണനയിലാണ്. സമരത്തിലുള്ളവര്*ക്കു ഗ്രാമീണ സേവന സര്*ട്ടിഫിക്കറ്റ് നല്*കേണ്ടെന്നും നിര്*ദേശിച്ചിട്ടുണ്ട്.

    പ്രശ്*ന പരിഹാരത്തിനു ശ്രമിക്കാതെ ഏകപക്ഷീയമായാണ് സമരം മുന്നോട്ട് കൊണ്ടുപോവുന്നത് എന്നാണ് സര്*ക്കാര്* നിലപാട്.

    ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതിയുമായി നടത്തിയ ചര്*ച്ച പരാജയപ്പെട്ടതിനെത്തുടര്*ന്നാണു സമരം തുടരാന്* പി.ജി. ഡോക്ടര്*മാര്* തീരുമാനിച്ചത്. സമരത്തെ കര്*ശനമായി നേരിടാന്* സര്*ക്കാര്* തീരുമാനിച്ചതോടെ ഒത്തു തീര്*പ്പിനുള്ള സാധ്യതകളും മങ്ങി.





    Powered By WizardRSS
Working...
X