തടിച്ചവര്*ക്ക് ആയുസ്സ് കൂടും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തടിച്ചവര്*ക്ക് ആയുസ്സ് കൂടും?

    ശരീരത്തിന് വണ്ണം കൂടിവരുന്നതോര്*ത്ത് വ്യാകുലപ്പെടാത്തവരില്ല, ഭക്ഷണം നിയന്ത്രിച്ചും എന്തിന് പട്ടിണി കിടന്നും വരെ മെലിയാന്* ശ്രമിക്കുന്നവരും കുറവല്ല. എന്നാല്* ഇതാ തടിച്ചവര്*ക്കൊരുസന്തോഷവാര്*ത്ത. തടിയുള്ളവര്*ക്ക് ആയുസ്സ് കൂടുമെന്നാണ് പുതിയ റിപ്പോര്*ട്ട്. അമേരിക്കയിലെ ഗവേഷകര്* നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാലിഫോര്*ണിയ യൂണിവേഴ്*സിറ്റിയിലെ ഗവേഷകര്* 350,000 ആളുകളിലാണ് പഠനം നടത്തിയത്.

    തടികൂടുതലുള്ളവര്* പലമാര്*ഗ്ഗത്തിലൂടെ പെട്ടെന്ന് അത് കുറയ്ക്കാന്* നോക്കുന്നത് അപകടം ക്ഷണി്ച്ചുവരുത്തലാകുമെന്നാണ് ഗവേഷകര്* പറയുന്നത്. മെലിയാനുള്ള അമിതമായ ആഗ്രഹവും ഭക്ഷണം നിയന്ത്രിക്കലുമെല്ലാം ആരോഗ്യത്തെ നശിപ്പിക്കുമത്രേ.

    നല്ല ആരോഗ്യകരമായ ഭക്ഷണരീതി അതിനൊപ്പം ആസ്വാദ്യകരമായ രീതിയില്* വ്യായാമം ഇത്രയുമാണ് നല്ല ശരീരത്തിന് ആവശ്യമെന്നാണ് ഗവേഷകര്* പറയുന്നത്. ഈ രീതി പിന്തുടര്*ന്നിട്ടും ഒരല്*പം വണ്ണം കൂടുതലാണെങ്കിലും ആശങ്കപ്പെടാനില്ലെന്നും അത്തരക്കാര്* കൂടുതല്*ക്കാലം ജീവിക്കുമെന്നും ഗവേഷകര്* സാക്ഷ്യപ്പെടുത്തുന്നു.

    ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ഗവേഷകര്* ഈ നിയമനത്തില്* എത്തിയിരിക്കുന്നത്. പഠനത്തിനിടെ അമിതഭാരമുള്ളവര്* പൊതുവേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്*ക്കാലം ജീവിക്കുന്നതായി തങ്ങള്* കണ്ടെത്തിയെന്നും ഗവേഷകര്* പറയുന്നു.

    ഇത്തരക്കാരില്* ടൈപ്പ് ടു പ്രമേഹം, ഹൃദ്രോഗം എന്നിവ കുറഞ്ഞ തോതില്* മാത്രമേ കണ്ടെത്തിയിട്ടുമുള്ളുവത്രേ. തടികൂടുന്നതുമാത്രം ഇത്തരം രോഗങ്ങള്* വരാന്* ഒരു കാരണമാകില്ലെന്നാണ് അവര്* പറയുന്നത്.

    അരോഗ്യകരമല്ലാത്ത ഭക്ഷണശീരവും വ്യായാമത്തിന്റെ കുറവുമാണ് പലരെയും രോഗങ്ങളിലേയ്ക്ക് തള്ളിവിടുന്നത്. അതുകൊണ്ട് അല്*പം തടിയുണ്ടെങ്കിലും അതോര്*ത്ത് മനസ്സുപുണ്ണാക്കാതെ നല്ല ഭക്ഷണശീലത്തിലേയ്ക്കും നിത്യേനയുള്ള വ്യായാമത്തിലേയ്ക്കും ഉടനടി മാറിക്കൊള്ളൂ.






    Powered By WizardRSS
Working...
X