മലയാളത്തിലെ എക്കാലത്തെയും സൂപ്പര്* കോമ്പിനേഷനായ ലാല്*-പ്രിയദര്*ശന്* ടീമിന്റെ അറബിയും ഒട്ടകവും പി മാധവന്* നായരും എന്ന ചിത്രത്തിന്* വമ്പന്* ബജറ്റ്. പൂര്*ണമായും അബുദാബിയില്* ചിത്രീകരിയ്ക്കുന്ന ഈ കോമഡി ചിത്രത്തിന്് ഏഴരക്കോടി രൂപയുടെ ബജറ്റ് തീരുമാനിച്ചിരിയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഹാസ്യചിത്രമായി അറബിയും ഒട്ടകവും മാറിയേക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. പ്രിയന്* തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്*വഹിയ്ക്കുന്നത്. ഗള്*ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്*ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്* ബ്രദേഴ്*സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്* കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്*.
യുഎഇയിലെ ജാന്*കോസ് എന്റര്*ടെയിന്*മെന്റിന്റെ ബാനറില്* നവീന്* ശശിധരന്*, അശോക്കുമാര്*, ജമാല്* അല്* നൊയേമി എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്* അല്* നൊയേമി) ഒരു മലയാളസിനിമയുടെ നിര്*മാണത്തില്* സഹകരിക്കുന്നതും പുത്തന്* കാഴ്ചയാണ്. സെവന്* ആര്*ട്*സാണ് ചിത്രം വിതരണം ചെയ്യുക.
Powered By WizardRSS

Comment