രാജിയ്ക്ക് സമ്മര്*ദ്ദം; വഴങ്ങാതെ തോമസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാജിയ്ക്ക് സമ്മര്*ദ്ദം; വഴങ്ങാതെ തോമസ്

    ദില്ലി: പിജെ തോമസിനെ കേന്ദ്ര വിജിലന്*സ് കമ്മീഷണര്* ആയി നിയമിച്ചതിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ രാജി സമര്*പ്പിക്കാനുള്ള സര്*ക്കാരിന്റെ സമ്മര്*ദത്തിനു അദ്ദേഹം വഴങ്ങുന്നില്ലെന്നു റിപ്പോര്*ട്ട്.സിവിസി നിയമനം സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി മൂന്നിനു സുപ്രീം കോടതിയില്*നിന്നു കാര്യമായ പരാമര്*ശങ്ങളുണ്ടാകുകയാണെങ്കില്* രാജിക്കാര്യം ആലോചിക്കാമെന്ന നിലപാടാണു തോമസിന്റേതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്* സൂചിപ്പിച്ചു.

    ഇപ്പോള്* രാജിവയ്ക്കുന്നതു താന്* തെറ്റുകാരനാണെന്നു സമ്മതിക്കുന്നതിനു തുല്യമാകുമെന്നാണു പി.ജെ. തോമസിന്റെ പക്ഷം.

    രാജി വയ്ക്കാന്* മുതിര്*ന്ന ചില ഉദ്യോഗസ്ഥര്* മുഖേന സര്*ക്കാര്* സമ്മര്*ദം ചെലുത്തുന്നുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ യുദ്ധത്തിന്റെ ഇരയായ തന്നെ കേന്ദ്ര സര്*ക്കാരും പ്രതിപക്ഷവും രാഷ്ട്രീയകാര്യങ്ങളാല്* വേട്ടയാടുകയാണെന്ന വിലയിരുത്തലാണ് തോമസിന്റേത്.

    ഇക്കാര്യം സുപ്രീം കോടതിയില്* സമര്*പ്പിച്ച സത്യവാങ്മൂലത്തില്* അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാമോയില്* കേസില്* തോമസ് പ്രതിസ്ഥാനത്തുണ്ടെന്ന് അദ്ദേഹത്തെ സിവിസിയായി നിയമിക്കുന്ന ഘട്ടത്തില്* അറിയില്ലായിരുന്നെന്നാണ് സര്*ക്കാരിനുവേണ്ടി ഹാജരായ അറ്റോര്*ണി ജനറല്* ജി.ഇ. വഹന്*വതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്.

    ഇതു കള്ളമാണെന്നു പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്*ക്കൊപ്പം നിയമനസമിതിയില്* അംഗമായിരുന്ന പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് ആരോപിച്ചിരുന്നു. പാമോയില്* കേസിന്റെ വിശദാംശങ്ങള്* സമിതിയില്* ഉന്നയിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നു സുഷമ പ്രഖ്യാപിച്ചിട്ടുണ്ട്.

    അതേസമയം, സിവിസി നിയമനം ചര്*ച്ച ചെയ്ത സെപ്റ്റംബര്* മൂന്നിലെ യോഗത്തിനു മുന്നില്* തോമസിനെതിരേ കേസുള്ള കാര്യം രേഖാമൂലം എത്തിയിരുന്നില്ലെന്നു വിവരാവകാശനിയമ പ്രവര്*ത്തകന്* സുഭാഷ്ചന്ദ്ര അഗര്*വാളിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു. തോമസിന്റെ നിയമനം അംഗീകരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒപ്പുവച്ചപ്പോള്*, എതിര്*ക്കുന്നു എന്നു രേഖപ്പെടുത്തിയാണ് സുഷമാ സ്വരാജ് ഒപ്പുവച്ചത്.





    Powered By WizardRSS
Working...
X