കുഞ്ഞാലിക്കുട്ടി പറഞ്ഞതില്* പുതുമയില്ല: ചാണ്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കുഞ്ഞാലിക്കുട്ടി പറഞ്ഞതില്* പുതുമയില്ല: ചാണ്ടി

    ആലപ്പുഴ: ഐസ്*ക്രീം പാര്*ലര്* വിവാദത്തില്* കുഞ്ഞാലിക്കുട്ടി നടത്തിയ വെളിപ്പെടുത്തലുകളില്* പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി പറഞ്ഞു. കേരള മോചനയാത്രയുമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു.

    മന്ത്രിയായിരിക്കെ വഴിവിട്ട സഹായം ചെയ്തു നല്*കിയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ടെല്ലോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങള്* അദ്ദേഹത്തിന്റെ വാക്കുകള്* തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

    ഐസ്*ക്രീം പാര്*ലര്* കേസ് ആവശ്യമെങ്കില്* വീണ്ടും അന്വേഷിച്ചോട്ടെയെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

    നിയമത്തിന് വിധേയമായിക്കൊണ്ട് സഹായങ്ങള്* ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. അതില്* യാതൊരു തെറ്റുമില്ല. നിയമത്തിന് അതീതമായി സഹായങ്ങള്* ചെയ്തു കൊടുക്കുമ്പോഴാണ് അത് ഗുരുതരമായ തെറ്റായി മാറുന്നത്- അദ്ദേഹം പറഞ്ഞു.

    ഐസ്*ക്രീം പാര്*ലര്* കേസ് അന്തരിച്ച മുന്* മുഖ്യമന്ത്രി ഇ.കെ.നായനാരുടെ കാലത്ത് തന്നെ പരിശോധിച്ച് തീര്*പ്പാക്കിയതാണ്. എന്നാല്* ഇപ്പോഴത്തെ എല്*ഡിഎഫ് സര്*ക്കാരിന്റെ കാലാവധി അവസാനിക്കാന്* മാസങ്ങള്* മാത്രം ബാക്കിയുള്ളപ്പോള്* എങ്ങനെയാണ് കേസ് വീണ്ടും വരുന്നതെന്നും ഉമ്മന്*ചാണ്ടി ചോദിച്ചു.





    Powered By WizardRSS
Working...
X