ഐഡിയ സ്റ്റാര്* സിങ്ങറിന്റെ സമയം കുറയ്ക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐഡിയ സ്റ്റാര്* സിങ്ങറിന്റെ സമയം കുറയ്ക്കുന്നു

    ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്* സിങ്ങറിന്റെ സമയം ചുരുക്കുന്നു. ഇപ്പോഴും ലാഭകരമാണെങ്കിലും പരിപാടിയുടെ ജനപ്രീതി കുറഞ്ഞുവരുന്ന പ്രവണത കണക്കിലെടുത്താണ് ഏഷ്യാനെറ്റിന്റെ നീക്കം. ഇപ്പോള്* എട്ടുമതുല്* ഒന്*പതര വരെ സംപ്രേഷണം ചെയ്യുന്ന പരിപാടി ഒന്*പതുവരെയാക്കി ബാക്കി അരമണിക്കൂറില്* പുതിയ സീരിയല്* സംപ്രേഷണം ചെയ്യാനാണ് നീക്കം നടക്കുന്നത്. പുതിയ സീരിയല്* വരുന്നകാര്യം ചാനല്* ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.

    ഒരേ രീതിയിലുള്ള മത്സരങ്ങളും മറ്റുമാണ് പരിപാടിയുടെ ജനപ്രീതി കുറയാനും പ്രേക്ഷകര്*ക്ക് മടുപ്പുണ്ടാകാനും കാരണമെന്നാണ് വിലയിരുത്തല്*. അതിനാല്* ഇപ്പോള്* നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം സീസണ്* കഴിയുന്നതോടെ പരിപാടി താല്*ക്കാലികമായി നിര്*ത്തിവയ്ക്കുകയാണെന്ന് നേരത്തേ റിപ്പോര്*ട്ട് ഉണ്ടായിരുന്നു.

    പലവട്ടം മത്സരറൗണ്ടുകളിലും മറ്റും മാറ്റം വരുത്തുകയും ജനപ്രിയ താരങ്ങളെ അതിഥികളായി പങ്കെടുപ്പിക്കുകയുമൊക്കെ ചെയ്തിട്ടും പരിപാടിയുടെ റേറ്റിങില്* മാറ്റം വരാത്തതാണ് ചാനല്* അധികൃതരെ ചിന്തിപ്പിച്ചിരിക്കുന്നത്.

    റേറ്റിങ് കുറഞ്ഞ പരിപാടിയ്ക്കായി ഒന്നരമണിക്കൂര്* പാഴാക്കാതെ ഒരുമണിക്കൂറാക്കി ചുരുക്കി അരമണിക്കൂറില്* പ്രേക്ഷകര്* കൂടുതലുള്ള സീരിയല്* തന്നെ സംപ്രേഷണം ചെയ്യുന്നതും ഇതുകൊണ്ടുതന്നെയാണ്.

    ഇതിനിടെ ഏഷ്യാനെറ്റില്* സംപ്രേഷണം ചെയ്യുന്ന പാരിജാതം എന്ന സീരിയലിനെതിരെ നാലുപാടുനിന്നും വിമര്*ശനങ്ങള്* ഉയരുന്നുണ്ട്. ഏറെനാളായി വലിച്ചുനീട്ടുന്ന ഈ സീരിയലിന്റെ റേറ്റിങും വളരെ താഴോട്ടുപോയിരിക്കുകയാണെന്നാണ് റിപ്പോര്*ട്ട്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഐഡിയ സ്റ്റാര്* സിങ്ങറിന്റെ സമയം കുറയ്ക്കുന്നു

    nannayi. veettil samadhanam kittum.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X