ഷീല കി ജവാനിയുടെ പേരില്* കൊലപാതകം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഷീല കി ജവാനിയുടെ പേരില്* കൊലപാതകം

    മുംബൈ: കത്രീന കെയ്ഫ് അഭിനയിച്ച ഫറാ ഖാന്* ചിത്രം തീസ് മാര്* ഖാനിലെ ഐറ്റം നമ്പര്* ഗാനമായ ഷീല കി ജവാനി കേട്ടാല്* ഒന്ന് ഇളകിയാടാന്* തോന്നിപ്പോകാത്തവരില്ല.വളരെ കുറഞ്ഞ സമയത്തിനുള്ളില്* ടോപ് ടെന്* ലിസ്റ്റില്*പ്പെട്ട ഗാനമാണിത്. ഗ്ലാമറും നൃത്തച്ചുവടുകളുമെല്ലാം ഗാനത്തിന്റെ വലിയ ആകര്*ഷകഘടകങ്ങളായിരുന്നു. ഈ ഗാനവുമായി ബന്ധപ്പെട്ട ഒരു തര്*ക്കം ഒരാളുടെ ജീവന്* നഷ്ടപ്പെടാന്* ഇടയായി.

    മുംബൈയിലെ ബാന്ദ്രയില്* രണ്ട് സംഘങ്ങള്* തമ്മില്* ഗാനത്തിന്റെ പേരിലുണ്ടായ തര്*ക്കത്തിനൊടുവിലാണ് മരണം സംഭവിച്ചത്.

    ഷീലാ കി ജവാനി' പാട്ടുംപാടിയെത്തിയ മദ്യപസംഘം തന്നെ കളിയാക്കിയെന്ന് ബാന്ദ്രയിലെ ഒരു സ്ത്രീ വീട്ടുകാരെ അറിയിച്ചു. തുടര്*ന്ന് ഇവര്* പാട്ടുപാടിയ വ്യക്തിയുടെ കൂടയുണ്ടായിരുന്നവരുടെ അടുത്തുചെന്ന് പരാതി പറയാനെത്തിയപ്പോഴാണ് രണ്ട് ഗ്രൂപ്പുകള്* തമ്മില്* പ്രശ്*നം തുടങ്ങിയത്.

    ആദ്യം ചെറിയ രീതിയില്* തുടങ്ങിയ പ്രശ്*നം പിന്നീട് സംഘട്ടനത്തിലെത്തുകയായിരുന്നു. തുടര്*ന്ന് നടന്ന അടിയില്* പാട്ടുപാടിയ വ്യക്തിയുടെ ബന്ധുവായ സുബൈര്* മന്*സൂറി എന്നയാള്* അടികൊണ്ട് നിലത്തുവീണ് മരിക്കുകയായിരുന്നു.

    തുടര്*ന്നുണ്ടായ സംഘട്ടനത്തില്* ഒട്ടേറെയാളുകള്*ക്ക് പരുക്കേറ്റിട്ടുണ്ട്. കൊലപാതകവുമായു ബന്ധപ്പെട്ട് സാജിദ് ഖുറേഷി. അംജത് ഷേയ്ക്ക് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുപേര്* ഒളിവില്* പേയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ഷീല കി ജവാനിയുടെ പേരില്* കൊലപാതകം

    kashtam oru paattinte perilu kolapathakam. engane nannavum nammude ee lokam.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X