റാണയില്* രജനി മൂന്നു റോളില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റാണയില്* രജനി മൂന്നു റോളില്*

    യന്തിരന് ശേഷം രജനീകാന്ത് ഏത് ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നകാര്യം വലിയ ചര്*ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാര്*ത്തകളും വന്നിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്* ഇപ്പോള്* രജനിയുടെ അടുത്ത പടം സംബന്ധിച്ച് വ്യക്തമായ റിപ്പോര്*ട്ടുകള്* പുറത്തുവന്നു. കെഎസ് രവികുമാര്* സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ഇതിലാവട്ടെ അദ്ദേഹം മൂന്ന് റോളുകളാണ് ചെയ്യുക.

    തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങുമെന്നുമറിയുന്നു. രജനീകാന്തിന്റെ മകള്* സൗന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്*ചേഴ്*സും ഈറോസും സംയുക്തമായിട്ടാണ് ചിത്രം നിര്*മ്മിക്കുക. ഓസ്*കാര്* ജേതാവ് എആര്* റഹ്മാനാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്*വ്വഹിക്കുക.

    ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്* ബോളിവുഡ് താരം ദീപിക പദുകോണിനെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകളുണ്ട്. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്* കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.

    ആനിമേഷന് പ്രാധാന്യം നല്*കുന്നതായിരിക്കും ചിത്രം. നല്ലൊരു സ്*ക്രീന്* അനുഭവമായിരിക്കും റാണയെന്ന് രജനിതന്നെ ഗ്യാരണ്ടി നല്*കുന്നുണ്ട്. മാര്*ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.

    മുത്തു, പടയപ്പ തുടങ്ങി എക്കാലത്തെയും സൂപ്പര്*ഹിറ്റുകളായ ചിത്രങ്ങള്* രജനി-കെഎസ് രവികുമാര്* കൂട്ടുകെട്ടില്* പിറന്നവയയാണ്. ഇപ്പോള്* മൂന്നാം തവണയും ഇവര്* ഒന്നിക്കുമ്പോള്* ഒരു തകര്*പ്പന്* ചിത്രം തന്നെയാണ് ആരാധകര്* പ്രതീക്ഷിക്കുന്നത്.

    രജനിയുടെ ത്രിബിള്* റോള്* ചിത്രത്തിന്റെ വലിയ ആകര്*ഷണങ്ങളില്* ഒന്നാണ്. ജോണ്* ജോണി ജനാര്*ദ്ദനന്*, മൂന്നുമുഖം തുടങ്ങിയ ചിത്രങ്ങളില്* ഇതിന് മുമ്പ് രജനി ത്രിബിള്* റോള്* ചെയ്തിട്ടുണ്ട്.





    Powered By WizardRSS
Working...
X