കൊല്ലം: ഐസ്*ക്രീം കേസില്* മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി പ്രതിയാകാതെ പോയതു മുന്*മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്* സെക്രട്ടറിയായിരുന്ന പി. ശശിയുടെ ഇടപെടല്* മൂലമാണെന്ന് കല്ലട സുകുമാരന്*. ഇകെ നായനാര്* മുഖ്യമന്ത്രിയായിരുന്നപ്പോള്* പ്രോസിക്യൂഷന്* ഡയറക്ടര്* ജനറലായിരുന്നു കല്ലട സുകുമാരന്*.ശനിയാഴ്ച കൊല്ലത്തു മാധ്യമപ്രവര്*ത്തകരോടു സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനായി പി ശശി ഐസ്*ക്രീം കേസില്* ഇടപെട്ടുവെന്ന് സുകുമാരന്* വെളിപ്പെടുത്തിയത്.
കേസില്* മുന്*മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്*ക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമായിരുന്നു നിയമോപദേശം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഇത്തരത്തില്* സര്*ക്കാരിനു നിയമോപദേശം നല്*കിയത്. സര്*ക്കാരിനു നിയമോപദേശം നല്*കിയതിനു ശേഷം ശശി എന്നെ ഫോണില്* വിളിച്ചു- അദ്ദേഹം വെളിപ്പെടുത്തി.
നിയമോപദേശം നല്*കുന്നതിനു മുന്*പു തന്നോടു കൂടി ആലോചിക്കാമായിരുന്നെന്നു ശശി പറഞ്ഞു. എന്നാല്* രാഷ്ട്രീയ ഉപദേശമല്ല, നിയമോപദേശമാണു നല്*കിയതെന്നും അതിന് ഏതെങ്കിലും വ്യക്തികളുടെ അഭിപ്രായമല്ല, കേസുമായി ബന്ധപ്പെട്ട രേഖകളാണു പ്രധാനമെന്നും വ്യക്തമാക്കി.
ഇതോടെ നിയമോപദേശം മാധ്യമങ്ങളില്* വന്നതിനെപ്പറ്റിയായി ശശിയുടെ അന്വേഷണം. ഇതു സര്*ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നു ശശി പറഞ്ഞു. ഇതെങ്ങനെ മാധ്യമങ്ങള്*ക്കു ചോര്*ന്നു കിട്ടിയെന്നും അന്വേഷിച്ചു. തുടര്*ന്നു എന്റെ നിയമോപദേശത്തില്* 'നെഗറ്റീവ് ആക്ഷനാണ് ഇടതു സര്*ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്- സുകുമാരന്* പറഞ്ഞു.
കേസില്* കുഞ്ഞാലിക്കുട്ടിക്കു വേണ്ടി എറണാകുളത്തെ ഒരു അഭിഭാഷകനും മൂന്നാം പ്രതി അബ്ദുല്* റഹ്മാനു വേണ്ടി തന്നോട് അടുപ്പമുള്ളവര്* പോലും ഇടപെട്ടതായും കല്ലട സുകുമാരന്* വെളിപ്പെടുത്തി. കോടികള്* ചെലവഴിക്കാന്* തയാറാണെന്നായിരുന്നു വാഗ്ദാനം.
പുതിയ വളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്* കേസ് വീണ്ടും അന്വേഷിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്*ക്കു ബോധ്യപ്പെട്ടാല്* കുഞ്ഞാലിക്കുട്ടിയെ പ്രതി ചേര്*ക്കുന്നതിനു തടസ്സമില്ലെന്നും സുകുമാരന്* പറഞ്ഞു.
Powered By WizardRSS

Comment