റൗഫ് കാണാനെത്തിയിരുന്?? ?ുവെന്ന് മദനി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റൗഫ് കാണാനെത്തിയിരുന്?? ?ുവെന്ന് മദനി

    ബാംഗ്ലൂര്*: കഴിഞ്ഞ ലോക്*സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ. റൗഫ് തന്നെ സന്ദര്*ശിച്ചിരുന്നതായി പിഡിപി ചെയര്*മാന്* അബ്ദുള്* നാസര്* മദനി വെളിപ്പെടുത്തി. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്*ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് റൗഫ് എത്തിയതെന്നാണ്് മദനി വെളിപ്പെടുത്തിയത്.

    ബാംഗ്ലൂര്* സ്*ഫോടനക്കേസില്* പരപ്പന അഗ്രഹാര ജയിലില്* കഴിയുന്ന മദനിയെ കാണാനെത്തിയ പിഡിപി വര്*ക്കിങ് ചെയര്*മാന്* അഡ്വക്കേറ്റ് അക്ബര്* അലി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവരോടാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്.

    റൗഫ് എന്താണ് പറഞ്ഞതെന്നകാര്യം മദനി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യം മാധ്യമ പ്രവര്*ത്തകരുടെ മുന്നില്* വ്യക്തമാക്കാമെന്നാണ് മദനി പറഞ്ഞതെന്നും നേതാക്കള്* വ്യക്തമാക്കി.

    കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതിനെ തുടര്*ന്ന് മദനിയെ സന്ദര്*ശിച്ചതായ റൗഫിന്റെ വെളിപ്പെടുത്തലിനോടുള്ള മദനിയുടെ പ്രതികരണമാണ് ഈ വെളിപ്പെടുത്തല്*.

    ലോക്*സഭാ തിരഞ്ഞെടുപ്പില്* പിന്തുണയ്ക്കായി മദനിക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും റൗഫ് ആരോപിച്ചിരുന്നു.





    Powered By WizardRSS
Working...
X