ആലപ്പുഴ: പ്രതിപക്ഷനേതാവ് ഉമ്മന്* ചാണ്ടിയെ കടുത്ത പനിയെത്തുടര്*ന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചു. ഇതിനെത്തുടര്*ന്ന് ഉമ്മന്*ചാണ്ടി നയിക്കുന്ന കേരള മോചനയാത്ര താല്*ക്കാലികമായി നിര്*ത്തിവച്ചു. ദിവസങ്ങളായി പനിയുണ്ടെങ്കിലും അദ്ദേഹം ആശുപത്രിയില്* പോകാതെ മരുന്നുകഴിച്ച് പര്യടനം തുടരുകയായിരുന്നു. കേരള മോചനയാത്രയുടെ ആലപ്പുഴയിലെ പര്യടനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ചയാണ് കടുത്തപനിയും ശ്വാസകോശത്തിലെ അണുബാധയും മൂലം ഉമ്മന്*ചാണ്ടിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ ഉമ്മന്*ചാണ്ടി തീര്*ത്തും അവശനായിരുന്നു. രാത്രി ഡോക്ടറെത്തി പരിശോധിച്ചു. തുടര്*ന്ന് പര്യടനം തുടരാന്* തീരുമാനിച്ചെങ്കിലും രാവിലെ വാര്*ത്താസമ്മേളനം കഴിഞ്ഞതോടെ പ്രവര്*ത്തകരുടെ നിര്*ബന്ധത്തിനു വഴങ്ങി ആശുപത്രിയില്* പോവുകയായിരുന്നു. ഡോക്ടര്*മാര്* അദ്ദേഹത്തിന് രണ്ടുദിവസത്തെ വിശ്രമം നിര്*ദ്ദേശിച്ചിരിക്കുകയാണ്.
ഇതുമൂലം കേരളമോചനയാത്രയുടെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന പരിപാടികള്* ഫിബ്രവരി എട്ടിലേക്കു മാറ്റി. ഞായറാഴ്ചയും വിശ്രമമായിരിക്കും.
മരുന്ന് കയറ്റാനായി ഒന്നേകാല്* മണിക്കൂര്* ഉമ്മന്*ചാണ്ടി ആശുപത്രിയില്* കിടന്നു. തുടര്*ന്ന് യാത്ര പുനഃരാരംഭിച്ചു. ക്ഷീണംമൂലം തുറന്നജീപ്പ് ഒഴിവാക്കി കാറിലായിരുന്നു ശനിയാഴ്ച യാത്ര. ഡോക്ടര്* അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. പ്രസംഗസമയവും മറ്റും പരിമിതപ്പെടുത്തിയിട്ടുണ്ട്.
Powered By WizardRSS