ലെനിന്* മാനഭംഗപ്പെടുത്താ?? ?്* ശ്രമിച്ചു: രഞ്ജിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലെനിന്* മാനഭംഗപ്പെടുത്താ?? ?്* ശ്രമിച്ചു: രഞ്ജിത

    ബാംഗ്ലൂര്*: സ്വാമി നിത്യാനന്ദയുടെ മുന്* ഡ്രൈവറും അനുയായിയുമായിരുന്ന ലെനിന്* കറുപ്പന്* തന്നെ മാനഭംഗപ്പെടുത്താന്* ശ്രമിച്ചിരുന്നുവെന്ന് നടി രഞ്ജിത.സ്വാമി നിത്യാനന്ദ കേസില്* ശനിയാഴ്ച രാമനഗരം മജിസ്*ട്രേട്ട് കോടതിയില്* ഹാജരായപ്പോഴാണ് രഞ്ജിത ലെനിന്* കറുപ്പനെതിരെ പരാതി ഉന്നയിച്ചത്.

    കഴിഞ്ഞ ഡിസംബര്* 30ന് ബിഡദി പോലീസ് സ്*റ്റേഷനില്* ലെനിന്* കറുപ്പനെതിരെ പരാതി നല്*കിയതിനുശേഷം ആദ്യമായാണ് രഞ്ജിത കോടതിയില്* ഹാജരാകുന്നത്.

    ലെനിന്* കറുപ്പന്*, തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോള്* നിത്യാനന്ദയ്ക്ക് പരാതി നല്*കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് വ്യാജ വീഡിയോ ദൃശ്യങ്ങള്* പുറത്തുവിട്ടതെന്നും രഞ്ജിത കോടതിയെ ബോധിപ്പിച്ചു.

    രണ്ട് സ്ത്രീകളെ ലെനിന്* കറുപ്പന്* മാനഭംഗപ്പെടുത്തുന്ന ദൃശ്യത്തില്* കൃതിമം നടത്തി തന്റെ ചിത്രം ഉള്*പ്പെടുത്തുകയായിരുന്നുവെന്നും രഞ്ജിത പരാതിയില്* പറയുന്നു. വിവാദത്തെത്തുടര്*ന്ന് ധ്യാനപീഠം ആശ്രമത്തില്* നില്*ക്കാന്* കഴിയാതെ വന്നപ്പോള്* ചെന്നൈയിലേക്ക് പോവുകയായിരുന്നു. തുടര്*ന്ന് ചില തമിഴ് ചിത്രങ്ങളില്* അഭിനയിച്ചു.

    മോര്*ഫിങ്ങിലൂടെ തന്റെ ചിത്രം വീഡിയോയില്* പ്രദര്*ശിപ്പിക്കുക വഴി ക്രിമിനല്* ഗൂഢാലോചനയാണ് ലെനിന്* കറുപ്പന്* നടത്തിയതെന്നും പരാതിയില്* ചൂണ്ടിക്കാട്ടുന്നു. തന്നെയും നിത്യാനന്ദയെയും ഉള്*പ്പെടുത്തിയ ഫോട്ടോകള്* കാണിച്ച് ലെനിന്* 20 കോടി രൂപ ആവശ്യപ്പെട്ടതായും രഞ്ജിത ആരോപിച്ചിട്ടുണ്ട്. രഞ്ജിതയുടെ കൂടുതല്* മൊഴി രേഖപ്പെടുത്തുന്നതിനായി ഫസ്റ്റ്ക്ലാസ്സ് മജിസ്*ട്രേട്ട് രൂപ കേസ് ഫിബ്രവരി 19 ലേക്ക് മാറ്റി.





    Powered By WizardRSS
Working...
X