ത്രി ഇഡിയറ്റ്*സ് റീമേക്കില്* വിജയ് തന്നെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ത്രി ഇഡിയറ്റ്*സ് റീമേക്കില്* വിജയ് തന്നെ

    ബോളിവുഡില്* തരംഗം സൃഷ്ടിച്ച അമീര്* ഖാന്* ചിത്രം ത്രി ഇഡിയറ്റ്*സ് തമിഴില്* എടുക്കാന്* സംവിധായകന്* ശങ്കര്* തയ്യാറെടുത്തപ്പോള്* മുതല്* ഇതുസംബന്ധിച്ച വാര്*ത്തകള്* ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്*ണയം തന്നെയായിരുന്നു വാര്*ത്തകളിലെ താരം. ജീവ, ശ്രീകാന്ത് എന്നിവര്*ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്*ട്ടുകള്*. എന്നാല്* പിന്നീട് വിജയ് ചിത്രത്തില്* നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്*ത്ത.

    പകരം ശങ്കര്* നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്*ട്ടുകള്* വന്നു. എന്നാല്* ഇപ്പോള്* വീണ്ടും കാര്യങ്ങള്* തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്* നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്* ഇപ്പോള്* തീരുമാനിച്ചിരിക്കുന്നത്.

    വിജയ്*യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്* പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്* ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്* നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്*ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്* ശങ്കറിനെ നിര്*ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

    അതല്ല അഴകിയ തമിഴ് മകന്*, കുരുവി, വില്ല്, വേട്ടക്കാരന്*, സുറ എന്നീ സിനിമകള്* വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്* പ്രേരിപ്പിച്ചതെന്നും റിപ്പോര്*ട്ടുകള്* വന്നു.

    എന്നാല്* ഇപ്പോള്* എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്* വിജയ് തന്നെയാണെന്ന് ശങ്കര്* പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്*. പൊങ്കല്* റിലീസായ കാവലന്* തമിഴകത്ത് തേരോട്ടം തുടരുകയാണ്.

    നന്*പനില്* നായകനാകണമെങ്കില്* ചില നീക്കുപോക്കുകള്*ക്ക് ശങ്കര്* തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്*ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്* തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകള്* ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

    ജനുവരി 26ന് നന്*പന്* എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്*പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്* ചിത്രീകരിക്കുന്നത്. ചിത്രത്തില്* ഇല്യാനയാണ് നായികയാവുന്നത്. നടന്* സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ത്രി ഇഡിയറ്റ്*സ് റീമേക്കില്* വിജയ് തന്നെ

    vijay vijay vijay vijay ki jaaay

    reni_shin vannu nokkikke. njan jay vilichu
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ത്രി ഇഡിയറ്റ്*സ് റീമേക്കില്* വിജയ് തന്നെ

      appus vijay fan anno
      DONATE & SUPPORT US




      Comment

      Working...
      X