ഐസ്*ക്രീം കേസ്: മീനാക്ഷി തമ്പാനും രംഗത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം കേസ്: മീനാക്ഷി തമ്പാനും രംഗത്ത്

    തൃശൂര്*: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസില്* ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കെതിരെ വെളിപ്പെടുത്തലുമായി കേസ് അന്വേഷിച്ച നിയമസഭാ സമിതിയിലെ അംഗവും മുന്* എംഎല്*എയുമായിരുന്ന മീനാക്ഷി തമ്പാന്റെ രംഗത്ത്.കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കുഞ്ഞാലിക്കുട്ടി തന്നെ നേരില്* വന്ന് കണ്ടിരുന്നുവെന്നും നിയമസഭാ സമിതിക്ക് കേസ് മുന്നോട്ടുപോകുന്നതില്* താല്*പര്യമില്ലായിരുന്നുവെന്നും മീനാക്ഷി തമ്പാന്* ചാനലിന് നല്*കിയ അഭിമുഖത്തില്* വെളിപ്പെടുത്തി.

    പ്രതിപക്ഷത്തിനും സര്*ക്കാരിനും കേസില്* താല്*പര്യമില്ലായിരുന്നു. സമിതി അംഗമായിരുന്ന ഗൗരിയമ്മയ്ക്ക് കേസില്* തീരെ താല്*പര്യമില്ലായിരുന്നു. സമിതിയുടെ അന്വേഷണ റിപ്പോര്*ട്ട് സമര്*പ്പിക്കരുതെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു- അവര്* പറഞ്ഞു.

    സമിതിയുടെ അന്വേഷണം നടക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടിയുടെ ടൂര്* ഡയറിയില്* പൊരുത്തക്കേടുകള്* ഉള്ളതായി ശ്രദ്ധയില്* പെട്ടിരുന്നതായും എന്നാല്* സമിതി അംഗങ്ങള്*ക്ക് താല്*പര്യമില്ലാത്തതിനാലാണ് കേസ് അവസാനിപ്പിക്കേണ്ടി വന്നതെന്നും മീനാക്ഷി തമ്പാന്* വ്യക്തമാക്കി.

    ഇക്കാര്യങ്ങളും കേസ് ശരിയായ ദിശയിലല്ല മുന്നോട്ടുപോകുന്നതെന്ന കാര്യവും വി.എസ്. അച്യുതാനന്ദനെ അറിയിച്ചിരുന്നതായും നായനാരുടെ പൊളിറ്റിക്കല്* സെക്രട്ടറിയായിരുന്ന പി.ശശി കേസില്* ഇടപെടാന്* ശ്രമിച്ചിരുന്നതായി സംശയം തോന്നിയിരുന്നുവെന്നും മീനാക്ഷി തമ്പാന്* പറഞ്ഞു.





    Powered By WizardRSS
Working...
X