മഡോണയും കുട്ടിയും വിറ്റുപോയത് 1.5 കോടി ഡോളറിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മഡോണയും കുട്ടിയും വിറ്റുപോയത് 1.5 കോടി ഡോളറിന്

    ന്യൂയോര്*ക്ക്: ടിറ്റിയന്റെ 450 വര്*ഷം പഴക്കമുള്ള 'മഡോണയും കുട്ടിയും' എന്ന ചിത്രം റെക്കോഡ് വിലയ്ക്ക് ലേലത്തില്*പ്പോയി. പ്രമുഖ ലേലസ്ഥാപനമായ സോത്ബി നടത്തിയ ലേലത്തില്* 1.69 കോടി ഡോളറിനാണ് ചിത്രം വിറ്റുപോയത്. നവോത്ഥാനകാലത്തെ ചിത്രകാരനെന്നറിയപ്പെടുന്ന ടിറ്റിയന്റെ 'മഡോണയും കുട്ടിയും' ബൈബിളിലെ വിശുദ്ധ ലൂക്കയോടും അലക്*സാന്*ഡ്രിയയിലെ കാതറിനോടുമൊപ്പമുള്ള ചിത്രം ലോകപ്രശസ്തമാണ്.

    ടിറ്റിയന്റെ മുന്* ചിത്രങ്ങളെ അപേക്ഷിച്ച് ഉയര്*ന്ന വിലയാണ് ഈ ചിത്രത്തിന് ലഭിച്ചത്. മുന്*പ് 1991 ല്* അദ്ദേഹത്തിന്റെ 'വീനസ് അഡോണസ് ' ചിത്രം 11.9 ദശലക്ഷം ഡോളറിനാണ് വിറ്റുപോയത്.

    1560കളില്* വരച്ചുവെന്ന് കരുതുന്ന ഈ ഓയില്* എണ്ണഛായാ ചിത്രം ഇത്രയും കാലത്തിനിടയില്* വെറും ആറ് പേര്* മാത്രമാണ് കൈവശം വെച്ചിട്ടുള്ളത്.





    Powered By WizardRSS
Working...
X