കേരളത്തിന്റെ ജനകീയ പൊലീസ് മാതൃക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരളത്തിന്റെ ജനകീയ പൊലീസ് മാതൃക

    ദില്ലി: കേരളത്തിലെ ജനകീയ പൊലീസ് സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി മന്*മോഹന്* സിങ്. കൊച്ചിയില്* സംഘടിപ്പിച്ച രാജ്യാന്തര ജനകീയ പൊലീസ് കോണ്*ഫറന്*സ് പോലെയുളള സംരഭങ്ങള്* ഇനിയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയില്* ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്*ച്ച ചെയ്യാന്* വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്* സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

    കശ്മീര്* സംഘര്*ഷം പോലുള്ള കലാപങ്ങള്* നിര്*ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്*ക്കാരും സംസ്ഥാന സര്*ക്കാരും ചേര്*ന്ന് സ്വീകരിച്ച നടപടികളുടെ ഭാഗമായി കശ്മീരിലെ സ്ഥിതി ഇപ്പോള്* മെച്ചപ്പെട്ടിട്ടുണ്ട്.

    ഭീകരപ്രവര്*ത്തനത്തിനും വര്*ഗീയ കലാപത്തിനുമെതിരെ ജനങ്ങള്* ജാഗരൂകരായിരിക്കണം. ഭീകരത തടയുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണം.വടക്കു കിഴക്കന്* സംസ്ഥാനങ്ങളിലെ വിഘടനവാദികളുമായി ചര്*ച്ച തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    മാവോവാദി ഭീഷണി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു കടുത്ത വെല്ലുവിളിയാണ്. മാവോവാദി ആക്രമണങ്ങള്* മുന്* വര്*ഷങ്ങളേക്കാള്* കുറഞ്ഞു. അതേസമയം അവരുടെ് ആക്രമണങ്ങളില്* കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണെന്ന് മന്*മോഹന്* സിങ് പറഞ്ഞു. മാവോവാദി ഭീഷണി നേരിടാന്* കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്* കൂടുതല്* സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

    കഴിഞ്ഞ രണ്ടു വര്*ഷമായി രാജ്യത്തെ ആഭ്യന്തരസുരക്ഷ മെച്ചപ്പെട്ടതായി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. രാജ്യത്ത് അതിര്*ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം ഇപ്പോഴും നടക്കുന്നുണ്ട്. അതിര്*ത്തി കടന്നുള്ള തീവ്രവാദവും മാവോവാദവുമാണ് ആഭ്യന്തര സുരക്ഷയ്ക്ക് പ്രധാനഭീഷണി സൃഷ്ടിക്കുന്നതെന്നും ചിദംബരം പറഞ്ഞു.





    Powered By WizardRSS
Working...
X