പ്രജാരാജ്യം കോണ്*ഗ്രസില്* ലയിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രജാരാജ്യം കോണ്*ഗ്രസില്* ലയിക്കുന്നു

    ഹൈദരാബാദ്: തെലുങ്ക് സൂപ്പര്*താരമായ ചിരഞ്ജീവി നേതൃത്വം നല്*കുന്ന പ്രജാരാജ്യം പാര്*ട്ടി കോണ്*ഗ്രസില്* ലയിക്കാനൊരുങ്ങുന്നു. ലയനം ചര്*ച്ച ചെയ്യാനായി ഞായറാഴ്ച ചിരഞ്ജീവി ദില്ലിയിലെത്തി കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ട്.ലയനം സംബന്ധിച്ച് അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. ആന്ധ്രാപ്രദേശ് നിയമസഭയില്* 17 അംഗങ്ങളുള്ള പ്രജാരാജ്യം പാര്*ട്ടിയുടെ ലയനം കോണ്*ഗ്രസിനു കരുത്തുപകരുമെന്നാണ് വിലയിരുത്തലുകള്*. ആന്ധ്രയില്* കോണ്*ഗ്രസില്* നിന്നും പുറത്തുപോയ ജഗന്*മോഹന്* റെഡ്ഡി ഉയര്*ത്തുന്ന വെല്ലുവിളികളെ നേരിടുകയെന്ന ലക്ഷ്യവും കോണ്*ഗ്രസിനുണ്ട്.

    സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാര്*ട്ടി എംഎല്*എമാരുടെ യോഗം വിളിച്ചു ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

    സോണിയാഗാന്ധിയുടെ നിര്*ദേശപ്രകാരം പ്രതിരോധമന്ത്രി എ.കെ. ആന്റണി ഹൈദരാബാദിലെത്തി ചിരഞ്ജീവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ സീറ്റും മന്ത്രിപദവുമടക്കമുള്ള കാര്യങ്ങളില്* ധാരണയായതായതാണ് റിപ്പോര്*ട്ടുകള്*.





    Powered By WizardRSS
Working...
X