അക്ഷയ് ചിത്രം ഉപേക്ഷിച്ച് ദീപിക വരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അക്ഷയ് ചിത്രം ഉപേക്ഷിച്ച് ദീപിക വരുന്നു

    സ്റ്റൈല്* മന്നന്* രജനീകാന്തിനൊപ്പം അഭിനയിക്കാനായി ബോളിവുഡ് താരം ദീപിക പദുകോണ്* അക്ഷയ് കുമാര്* ചിത്രം ഉപേക്ഷിച്ചു. രജനി മൂന്നു റോളില്* അഭിനയിക്കുന്ന റാണ ചിത്രത്തിലാണ് ദീപിക നായികയായെത്തുന്നത്. നേരത്തേ റാണയില്* അഭിനിയിക്കാന്* ദീപികയ്ക്ക് ഡേറ്റില്ലെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. രജനിയ്*ക്കൊപ്പമുള്ള അവസരം മിസ് ചെയ്യുന്നതില്* ദീപിക ഏറെ ദുഖിതയുമായിരുന്നു. എന്നാല്* ഹിന്ദിയിലെ ചിത്രം ഉപേക്ഷിച്ച് ഇപ്പോള്* രജനിയുടെ നായികയായാവാന്* തീരുമാനിച്ചിരിക്കുകയാണ് ദീപിക.

    രജനിയ്*ക്കൊപ്പം അഭിനയിക്കുകയെന്നത് ദീപികയുടെ ഏറ്റവും വലിയ ആഗ്രങ്ങളില്* ഒന്നായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്* ബോളിവുഡില്* നിരന്തരം സൂപ്പര്*ഹിറ്റുകള്* സമ്മാനിക്കുന്ന അക്ഷയുടെ ചിത്രത്തില്* നിന്നും താരം പിന്*മാറിയത്.

    ദീപിക പിന്*മാറിയ ചിത്രത്തില്* അസിന്* നായികയാവുമെന്നാണ് സൂചന. ഇതിനായി സംവിധായകന്* സാജിദ് ഖാന്* അസിനെ സമീപിച്ചുവെന്നാണ് കേള്*ക്കുന്നത്.

    കെഎസ് രവികുമാറാണ് റാണ സംവിധാനം ചെയ്യുന്നത്. കോമഡി, സംഘട്ടനങ്ങള്*, സെന്റിമെന്റ്*സ് തുടങ്ങി പതിവ് ചേരുവകളുമായെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്* റിലീസ് ചെയ്യും.

    എആര്* റഹ്മാന്* ആയിരിക്കും സിനിമയുടെ സംഗീതം നിര്*വഹിക്കുന്നത്. സിനിമയുടെ സാങ്കേതിക വശം കൈകാര്യം ചെയ്യുന്നത് ഹോളിവുഡ് സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും.






    Powered By WizardRSS
Working...
X