ആരാധകര്* രജനിയുടെ മകളെ തോല്*പ്പിച്ചു!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരാധകര്* രജനിയുടെ മകളെ തോല്*പ്പിച്ചു!

    വെള്ളിത്തിരയില്* വില്ലന്*മാരെയെല്ലാം പറപ്പിയ്ക്കുന്ന രജനീകാന്തിന്റെ മകള്* പരീക്ഷയില്* തോല്*ക്കുമെന്ന് ഉറപ്പായി. വേറാരുമല്ല, പിതാവിന്റെ ആരാധകരാണ് സൗന്ദര്യ രജനീകാന്തിന്റെ തോല്*വിയ്ക്ക് കാരണമായത്. നിയമവിദ്യാര്*ഥിനിയായ സൗന്ദര്യ കഴിഞ്ഞ ഞായറാഴ്ച ആന്ധ്രയിലെ പുത്തൂരില്* പരീക്ഷയെഴുതാനായി പോയിരുന്നു. ഇവിടെത്തെ കെകെസി കോളെജിലായിരുന്നു പരീക്ഷ. നല്ലവണ്ണം പഠിച്ച് പരീക്ഷ എഴുതാനെത്തിയ
    സൗന്ദര്യയെ കോളെജില്* കാത്തിരുന്നത് വലിയൊരു ജനക്കൂട്ടമായിരുന്നു.

    തലൈവരുടെ മകളെ നേരില്* കാണാന്* ആരാധാകക്കൂട്ടം തിക്കിതിരക്കിയതോടെ കാര്യങ്ങള്* കൈവിട്ടു. ആള്*ക്കൂട്ടത്തിനിടയില്* കുടുങ്ങിയ സൗന്ദര്യ ഏറെ കഷ്ടപ്പെട്ടാണ് എക്*സാം ഹാളിലെത്തിയത്. എന്നാല്* കുഴപ്പങ്ങള്* അവിടെയും അവസാനിച്ചില്ല. പരീക്ഷയെഴുതുന്നവര്*ക്ക് വരെ കൗതുകവസ്തുവായി മാറിയതോടെയാണ് സൂപ്പര്*സ്റ്റാറിന്റെ മകളായി ജനിച്ചതിന്റെ തലവേദനകള്* സൗന്ദര്യ തിരിച്ചറിഞ്ഞത്. വിദ്യാര്*ഥികള്*ക്ക് സൗന്ദര്യ എങ്ങനെ പരീക്ഷയെഴുതുന്നുവെന്ന് കാണാനായിരുന്നു താത്പര്യം. പരീക്ഷ ഹാളിന്റെ ജനലുകളിലും വാതിലിലും നിറയെ ആരാധകര്* നിറഞ്ഞതോടെ രജനിപുത്രിയുടെ സകലനിയന്ത്രണവും വിട്ടു.

    ഒടുവില്* കോളെജ് പ്രിന്*സിപ്പലിനോട് തനിയ്ക്ക് വേറെ മുറി അനുവദിയ്ക്കണമെന്ന് സൗന്ദര്യ ആവശ്യപ്പെട്ടു. എന്നാല്* രജനിയല്ല, ഏത് വിവിഐപി വന്നാലും പരീക്ഷാഹാള്* മാറ്റിത്തരാനാവില്ലെന്ന് അധികൃതരും വ്യക്തമാക്കി. ഒടുവില്* കുഴപ്പങ്ങള്* ഒഴിവാക്കാനായി പരീക്ഷയെഴുതാതെ സൗന്ദര്യ സ്ഥലം വിട്ടു. തലൈവരുടെ മകളുടെ തോല്*വി ഉറപ്പാക്കി ആരാധകരും പിരിഞ്ഞുപോയി.





    Powered By WizardRSS
Working...
X