മച്ചാന്* വര്*ഗ്ഗീസ് അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മച്ചാന്* വര്*ഗ്ഗീസ് അന്തരിച്ചു

    കോഴിക്കോട്: മലയാള സിനിമയില്* ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്*ക്ക് ജന്മം നല്*കിയ നടന്* മച്ചാന്* വര്*ഗ്ഗീസ്(47) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് സ്വകാര്യആശുപത്രിയില്* വെച്ചായിരുന്നു അന്ത്യം. അര്*ബുദബാധയെ തുടര്*ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്* അദ്ദേഹത്തിന്റെ ആരോഗ്യനില തീര്*ത്തും വഷളായിരുന്നു. കഴിഞ്ഞ വര്*ഷാവസാനം എംഎ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്കാണ് അവസാന ചിത്രം.

    തൊണ്ണൂറുകളുടെ അവസാനം കൊച്ചി കേന്ദ്രീകരിച്ച് വളര്*ന്നുവന്ന മിമിക്രി കലാകാരന്മാരില്* ഒരാളായിരുന്നു മച്ചാന്* വര്*ഗ്ഗീസ്. മിമിക്രിയിലൂടെ പ്രശസ്തനായ മച്ചാന്* ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് 1993ല്* പിജി വിശ്വംഭരന്* സംവിധാനം ചെയ്ത പ്രവാചകന്* എന്ന സിനിമയിലൂടെയാണ്. ഇതിന് ശേഷം ടോം ആന്റ് ജെറി എന്ന സിനിമയില്* അഭിനയിച്ചെങ്കിലും ഇതൊന്നും നടന്* എന്ന നിലയില്* മച്ചാനെ ഏറെ സാഹായിച്ചില്ല.

    ഇതിന് ശേഷം 95ല്* മാണി സി കാപ്പന്* സംവിധാനം ചെയ്ത മാന്നാര്* മത്തായി എന്ന ചിത്രമാണ് മച്ചാന്* വര്*ഗ്ഗീസിന്റെ അഭിനയജീവിതത്തില്* വഴിത്തിരിവായത്. മലയാളത്തില്* അക്കാലത്ത് സജീവമായ ചെറുപ്പക്കാരായ ഹാസ്യസംവിധായകരെല്ലാം മച്ചാന് അവസരങ്ങള്* നല്*കി.

    റാഫി മെക്കാര്*ട്ടിന്*മാരുടെയും സിദ്ദിഖ് ലാലുമാരുടെയുമൊക്കെ ഹിറ്റ് ചിത്രങ്ങളിലെ ഹാസ്യരംഗങളില്* പ്രത്യക്ഷപ്പെട്ടതോടെ മച്ചാനും പ്രശസ്തിയിലേക്കുയര്*ന്നു. പുതുക്കോട്ടയിലെ പുതുമണവാളന്*, മാന്നാര്* മത്തായി സ്പ്ക്കീങ്, ഫ്രണ്ട്സ്, മലയാളി മാമന് വണക്കം, സിഐജി മൂസ, കുഞ്ഞിക്കൂനന്*, തൊമ്മനും മക്കളും, പഞ്ചാബിഹൗസ്, മീശമാധവന്*, തിളക്കം , തെങ്കാശിപ്പട്ടണം, പാപ്പി അപ്പച്ച തുടങ്ങിയ ഹാസ്യ ചിത്രങ്ങളിലെല്ലാം തന്റേതായ സാന്നിധ്യം രേഖപ്പെടുത്താന്* മച്ചാന്* വര്*ഗ്ഗീസിന് കഴിഞ്ഞിരുന്നു.

    റാഫി മെക്കാര്*ട്ടിന്*, ഷാഫി, ജോണി ആന്റണി, ലാല്*ജോസ്, സിദ്ദിഖ് ലാല്* എന്നീ സംവിധായകരുടെ സിനിമകളിലാണ് നടന് ഏറ്റവും മികച്ച അവസരങ്ങള്* ലഭിച്ചത്.





    Powered By WizardRSS
Working...
X